വനിതാ സംവരണബില്ലുമായി ബന്ധപ്പട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം:പ്രധാനമന്ത്രി ഇന്നലെ നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടംലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

Spread the love

ഡൽഹി: വനിതാ സംവരണബില്ലുമായി ബന്ധപ്പട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം.
പ്രധാനമന്ത്രി ഇന്നലെ നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടംലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം പരാതി നല്‍കിയത്. ഇന്നലെ പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും പ്രധാനമന്ത്രിയ്ക്കെതിരെ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

video
play-sharp-fill

തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി ദൂരദർശനെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. പ്രധാനമന്ത്രിയുടേത് പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കം. പ്രധാനമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പരാതിയില്‍ പറയുന്നു.

വനിതാ സംവരണ ബില്ലില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വന്നത്. വനിത സംവരണത്തെ എങ്ങനെ ഇല്ലാതാക്കി എന്ന് രാജ്യം കാണുന്നുണ്ടെന്നും വനിതകളുടെ സ്വപ്നത്തെ ഇല്ലാതാക്കിയെന്നും മോദി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ അമ്മമാരോടും, സഹോദരിമാരോടും, പെണ്‍മക്കളോടും മാപ്പ് ചോദിക്കുന്നു കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി ഉള്‍പ്പെടെ പ്രതിപക്ഷ പാർട്ടികള്‍ സ്വാർത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വനിത സംവരണത്തെ ഇല്ലാതാക്കി ബില്‍ പരാജയപ്പെട്ടപ്പോള്‍ അവർ കൈ അടിച്ചുവെന്നും നരേന്ദ്രമോദി ആരോപിച്ചു.

സ്ത്രീ ശക്തി ഇല്ലാതാക്കി ആണ് കൈ അടിച്ചത്. അവർ കൈ അടിച്ചത് മേശപ്പുറത്ത് അല്ല, സ്ത്രീകളുടെ അഭിമാനത്തിന് മുകളില്‍ ആണ്. വനിതാ സംവരണ ബില്ലിനു മേല്‍ മോദിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന. സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പ് നല്‍കില്ല ബില്ലിനെ പ്രതിപക്ഷം പരാജയപ്പെടുത്തിയെന്നും മോദിയുടെ വാക്കുകള്‍. പ്രധാനമന്ത്രിയുടെ വാദത്തെ വിമർശിച്ചുക്കൊണ്ട് സിപിഐഎം രംഗത്തു വന്നിരുന്നു.