എഐഎഫ്എഫ് തിരഞ്ഞെടുപ്പ് ; ഇന്ന് മുതൽ പത്രിക സമർപ്പിക്കാം
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. സെപ്റ്റംബർ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന് സെപ്റ്റംബർ 27 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടക്കും. നാമനിർദ്ദേശ പത്രികകൾ 29ന് പിൻവലിക്കാം. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക 30ന് പ്രസിദ്ധീകരിക്കും.
സുപ്രീം കോടതി വിധിയെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ ഉമേഷ് സിൻഹയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്. രണ്ടിന് ന്യൂഡൽഹിയിലെ എഐഎഫ്എഫ് ആസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഫലം അതേ ദിവസമോ പിറ്റേന്നോ പ്രഖ്യാപിക്കും.
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറർ, 14 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആറ് അംഗങ്ങൾ സീനിയർ താരങ്ങളാണ്. 35 സംസ്ഥാന അസോസിയേഷൻ പ്രതിനിധികൾക്കാണ് വോട്ടവകാശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group