Spread the love

മുംബൈ: സ്വന്തം തട്ടകത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടും തോല്‍വിയേറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്.

video
play-sharp-fill

സണ്‍ റൈസേഴ്സ് ഹൈദരാബദിനെതിരെ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും വെറും 18.4 ഓവറില്‍ സണ്‍റൈസേഴ്സ് ലക്ഷ്യം മറികടന്നു.

സെഞ്ച്വറി നേടിയ റയാൻ റിക്കിള്‍ട്ടണിന്റെ (55 പന്തില്‍ 123) മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് മുംബൈ മികച്ച ടോട്ടല്‍ ഉയർത്തിയത്. വില്‍ ജാക്സ് (22 പന്തില്‍ 46), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (15 പന്തില്‍ 31) എന്നിവരാണ് തിളങ്ങിയ മറ്റ് ബാറ്റർമാർ. നമൻ ധിർ 22 (17) റണ്‍സെടുത്തു. നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത ഇഷാൻ മലിംഗയാണ് മുംബൈയെ കൂറ്റൻ സ്കോർ നേടുന്നതില്‍ തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിങ്ങില്‍ തുടക്കം മുതലേ സണ്‍റൈസേഴ്സ് കത്തിക്കയറി. ഏറെക്കാലത്തിന് ശേഷം താളം കണ്ടെത്തിയ ഓസീസ് താരം ട്രാവിസ് ഹെഡ് 76(30) ഹൈദരാബാദിനെ മുന്നില്‍ നിന്ന് നയിച്ചു.

24 പന്തില്‍ 45 റണ്‍സ് നേടിയ അഭിഷേക് ശർമക്കൊപ്പം ഒന്നാം വിക്കറ്റില്‍ 8.4 ഓവറില്‍ 128 റണ്‍സ് അടിച്ചുകൂട്ടി. ഇഷൻ കിഷൻ പൂജ്യത്തിന് പുറത്തായെങ്കിലും ഹെന്റിച്ച്‌ ക്ലാസന്റെ മിന്നുന്ന പ്രകടനം (30 പന്തില്‍ നിന്ന് 65 നോട്ടൗട്ട്), അവസാന സമയത്ത് ആളിക്കത്തിയ സലില്‍ അറോറ 30(10) എന്നിവർ വിജയം എളുപ്പമാക്കി.

നിതീഷ് റെഡ്ഡി 21(17) ആണ് പുറത്തായ മറ്റൊരു ബാറ്റർ. ഇതോടെ എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഹൈദരാബാദ് ആകട്ടെ മൂന്നാം സ്ഥാനത്തേക്കെത്തി. ക്ലാസനാണ് മത്സരത്തിലെ താരം.