
ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ പുകവലി. രാജസ്ഥാൻ റോയല്‍സ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ.
പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ സിഗററ്റ് ഉപയോഗിച്ച സംഭവത്തില്‍ റിയാൻ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയിരുന്നു.
മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമില്‍ നിന്ന് റിയാൻ പരാഗ് ഇ സിഗററ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറ കണ്ണുകളില്‍ പെടുകയായിരുന്നു. ഈ ദൃശ്യം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും വലിയ ചർച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തിരുന്നു. റിയാൻ പരാഗിനെതിരെ നടപടി വേണം എന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് ബിസിസിഐ നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജസ്ഥാൻ റോയല്‍സിന്റെ 223 റണ്‍സ് റണ്‍ ചെയ്സിന് ഇടയില്‍ ഔട്ടായി ഡ്രിസ്സിംഗ് റൂമിലേക്ക് തിരിച്ചെത്തി തൊട്ടുപിന്നാലെയാണ് റിയാൻ പരാഗ് വേപ്പ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ഐപിഎല്‍ 2026ല്‍ രാജസ്ഥാൻ റോയല്‍സുമായി ബന്ധപ്പെട്ട് ഉയരുന്ന രണ്ടാമത്തെ വിവാദമാണിത്.
ഗുവാഹത്തിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ടീം മാനേജർ രവീന്ദർ റോമി ഭീന്ദർ ഫോണ്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടർന്ന് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒരു ലക്ഷം രൂപ പിഴയും താക്കീതും ആണ് റോമി ഭീന്ദറിന് ലഭിച്ച ശിക്ഷ.







