പൂച്ച സെർ അത്ര നിസ്സാരക്കാരനല്ല; കടുവയുടെ മുകളിലിരുന്ന് രാജകീയ വരവ്; വീഡിയോ വൈറല്‍

Spread the love

ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആരാധകരുള്ള ജീവിയുമാണ് പൂച്ച സെര്‍. പൂച്ച സെറിന്റെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്ന നിരവധി വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുമുണ്ട്. പൂച്ചകളെ താലോലിക്കാൻ വേണ്ടിയുള്ള ക്യാറ്റ് കഫേകള്‍ പോലുള്ള സ്ഥലങ്ങളും ഇപ്പോള്‍ ലോകത്തിലെ പല നഗരങ്ങളിലുമുണ്ട്. പേടിക്കാനും ബുദ്ധി വേണം എന്നാണ് പൂച്ചകളുടെ ധൈര്യത്തെ കളിയാക്കി പറയുന്നത്.

video
play-sharp-fill

പൂച്ച എന്ത് എപ്പോള്‍ ചെയ്യും എന്ന് ആർക്കും പ്രവചിക്കാനാവില്ല. പൂച്ച സെർ ഒരു സൈക്കോയാണെന്ന് മുന്നറിയിപ്പുകള്‍ വന്ന് കഴിഞ്ഞു. ഇപ്പോഴിതാ, തൻ്റെ സുഹൃത്തായ കടുവയേയും കൂട്ടി തന്റെ ഉടമയുടെ വീട്ടിലേക്ക് വരുന്ന പൂച്ചയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കടുവയുടെ മുകളിലിരുന്നുള്ള ആ രാജകീയമായ വരവാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഈ വീഡിയോ കണ്ടാല്‍ ആദ്യം അത് സിസിടിവി ദൃശ്യമാണോയെന്ന് ചിന്തിച്ചു പോകും. എഐ വീഡിയോ ക്രിയേറ്റർമാർക്ക് എന്നും ഇഷ്ടവിഷയമാണ് പൂച്ചയുടെ വികൃതികൾ. ഇവിടെ, തന്റെ സുഹൃത്തായ കടുവയെയും കൂട്ടി വീട്ടിലെത്തി ചിൽ ചെയ്യുന്നതാണ് സിസിടിവി ദൃശ്യത്തിന്റെ രൂപത്തിലെ ഈ എഐ വീഡിയോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെത്തിയ ശേഷം ഇരുവരും ആദ്യം സോഫയില്‍ വിശ്രമിക്കുന്നു. പിന്നാലെ ഭക്ഷണത്തിനായി അടുക്കളയിലേക്ക്. പൂച്ച ചാടി ഫ്രിഡ്ജിന് മുകളില്‍ കയറി ഇരുന്നു. കടുവയാണ് ഫ്രിഡ്ജിന്റെ ഡോർ തുറക്കുന്നത്. പിന്നാലെ ഇരുവരും സ്വസ്ഥമായി ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഒരാള്‍ ഡോർ തുറന്ന് വരുന്നത്. സോഫയിലിരുന്ന് ഭക്ഷണം കഴിക്കുന്ന കടുവയെ കണ്ടതോടെ അമ്മുമ്മ പേടിച്ച്‌ കരഞ്ഞ് പുറത്തേക്ക് ഓടി. എന്നാല്‍ പൂച്ചയ്ക്കും കടുവയ്ക്കും യാതൊരു കുലുക്കവുമില്ല. ഇതിനോടകം 13 മില്യണ്‍ ആളുകളാണ് ഈ വിഡിയോ കണ്ടത്.