play-sharp-fill
കോവിഡ് കാലത്ത് നിയന്ത്രണമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തിയാൽ ഗ്രാമത്തിന് താങ്ങാനാവില്ല; കളനാശിനി അടിച്ചാൽ വസന്തം അവസാനിക്കുന്നതിനാൽ മലരിക്കൽ ആമ്പൽ വസന്തം നിലനിർത്തണമെങ്കിൽ കർഷകരേയും തദ്ദേശീയ ജനതയേയും സംരക്ഷിക്കണം; അഡ്വ കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

കോവിഡ് കാലത്ത് നിയന്ത്രണമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തിയാൽ ഗ്രാമത്തിന് താങ്ങാനാവില്ല; കളനാശിനി അടിച്ചാൽ വസന്തം അവസാനിക്കുന്നതിനാൽ മലരിക്കൽ ആമ്പൽ വസന്തം നിലനിർത്തണമെങ്കിൽ കർഷകരേയും തദ്ദേശീയ ജനതയേയും സംരക്ഷിക്കണം; അഡ്വ കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

 

സ്വന്തം ലേഖകൻ

കോട്ടയം : മലരിക്കൽ ആമ്പൽ വസന്തത്തേക്കുറിച്ച് അഡ്വ കെ അനിൽകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു.


ഫേസ്ബുക് പോസ്റ്റ്‌ വായിക്കാം ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലരിക്കൽ ആമ്പൽ വസന്തം.
ആമ്പൽ പൂക്കൾ ആരുടേത്.
കർഷകൻ നെൽക്കൃഷിക്കിറങ്ങുമ്പോൾ ആമ്പൽച്ചെടികൾ ശാപമായി തോന്നും. അത് കളയാണു്. കളനാശിനിയാണ് അതിന് മറുപടി. അത് അടിച്ച് അമ്പലുകൾ ചീയിച്ച് ട്രാക്ടർ ഓടിച്ച് നിലമുഴുത് നെൽകൃഷി നടത്തുന്നു. ഏതാണ്ട് രണ്ടായിരത്തിലധികം ഏക്കർ വിസ്തീർണമുള്ള നെൽപാടത്ത് നല്ല നിലയിൽ കൃഷി നടക്കുന്നു:

2018ലാണു് ആദ്യം ആമ്പൽകാഴ്ചകൾക്ക് ജനകീയ കൂട്ടായ്മയും മലരിക്കൽ ടൂറിസം സൊസൈറ്റിയുംപരിശ്രമം നടത്തിയത്.
തുടർന്നു് 2019 ൽ ഹിറ്റായി.പക്ഷെ കർഷകർക്കു പരാതി.’ കാഴ്ചക്കാർ തങ്ങളുടെ വരമ്പുകൾകളഞ്ഞു. നഷ്ടപരിഹാരം വേണം. സൊസൈറ്റി മുൻകൈ എടുത്ത് വരമ്പുകൾ നിർമിച്ചു നൽകി. കൃഷിക്കാർ മുൻകൂട്ടി കളനാശിനി അടിച്ചതിനാൽ 2020ൽ പല സ്ഥലത്തും അമ്പലുകൾ വിരിഞ്ഞില്ല.

അതിനൊരു പരിഹാരമായിട്ടാണു് 2021 ൽ പുതിയ നിർദ്ദേശം വന്നത്. പാടശേഖര സമിതികൾക്ക് ആമ്പൽ വസന്തം കാണാൻ വരുന്നവർ വരുമാനം പങ്കിടണം.
സന്ദർശകരുടെവള്ളങ്ങൾ ഉപയോഗിക്കാൻ പാടശേഖര സമിതികൾ അനുവാദം നൽകണം.
ഗ്രാമ പഞ്ചായത്തും ഡി ടി.പി സി യും ,പാടശേഖര സമിതികളും ചേർന്നു് സംയുക്തമായാണു് 30 രുപാ ഫീസ് നിശ്ചയിച്ചത്.

കോവിഡ് കാലത്ത് നിയന്ത്രണമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തിയാൽ ഗ്രാമത്തിനു് താങ്ങാനാവില്ല.2019 ൽ ഗ്രാമം വീർപ്പുമുട്ടിയ അനുഭവത്തിൽ നിന്നാണു് പ്രവേശനം നിയന്ത്രിക്കാൻ നിശ്ചയിച്ചത്.30 രൂപയിൽ 20 രുപയും രണ്ടു പാടശേഖര സമിതികൾക്ക് അവകാശപ്പെട്ടതുമാണു്.
1. കൃഷിക്കാർക്ക് വരുമാനം നൽകി അവരെ നിലനിർത്തിയില്ലങ്കിൽ ആമ്പൽകാഴ്ചകൾക്ക് ആയുസ്സില്ല.
2. ടൂറിസം മേഖലയിലെ വരുമാനം കർഷകർക്ക് കൂടി പങ്കാളിത്തം നൽകി പങ്കിടാനുള്ള ശ്രമം മാതൃകയാണു്.
3. കർഷകർ കളനാശിനി അടിച്ചാൽ വസന്തം അവസാനിക്കുന്നതിനാൽ മലരിക്കൽ ആമ്പൽ വസന്തം നില നിർത്തണമെങ്കിൽ കർഷകരേയും തദ്ദേശീയ ജനതയേയും സംരക്ഷിക്കണം’
4 ടൂറിസത്തിനായി റോഡും ബാത്ത് റൂമുകളും മറ്റ് സൗകര്യങ്ങളും വികസിപ്പിക്കണം.
5.180 ൽ പരം വള്ളങ്ങൾ കൊണ്ട് തുഴച്ചിൽ കാർ വരുമാനം ഉണ്ടാക്കി. അത് നാടിൻ്റെ സാമ്പത്തിക ജീവിതത്തിൽ നല്ല നേട്ടം നൽകി.
6. ഈ വർഷത്തെ അനുഭവം കണക്കാക്കി അവശ്യമായ കൂടിയാലോചനകളോടെ ഭേദഗതികൾ വരുത്തി ടൂറിസം പ്രവർത്തനങ്ങൾ മുന്നോട്ടു പോകണം.
7. വിശ്വമാതൃകയായി നമുക്ക് മലരിക്കൽ ജല ടൂറിസം കേന്ദ്രത്തെ മാറ്റാം.

മീനച്ചിലാർ -മീനന്തറ യാർ__ കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി 2018 ജനു.1നു് മലരിക്കൽ ജല ടൂറിസം കേന്ദ്രം ആരംഭിച്ചതാണു്. എല്ലാ വിമർശ നങ്ങൾക്കും സ്വാഗതം. വിമർശനങ്ങളേക്കാൾ പിന്തുണയാണു് ജനങ്ങൾ നൽകിയത്.