കൊവിഡ് കടബാധ്യതയെ തുടർന്നു ഇടുക്കിയിൽ ആറാമത്തെ ആത്മഹത്യ: കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത തലയ്ക്കു മുകളിൽ ; ഏറ്റവും ഒടുവിൽ ഹോട്ടൽ ഉടമയായ യുവാവ് ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകൻ
തൊടുപുഴ: കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ബാധ്യതയെ തുടർന്നു ഇടുക്കി ജില്ലയിൽ ഹോട്ടൽ ഉടമയായ യുവാവ് ആത്മഹത്യ ചെയ്തു.
കോവിഡ് കാരണമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് പീരുമേട് ജംഗ്ഷനിൽ നന്ദനം ഹോട്ടൽ നടത്തിയിരുന്ന വിജയ്(38) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്ത് വിജയ് മുറിയിൽ കയറി കതകടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഇതോടെ വിജയ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
ധനകാര്യ സ്ഥാപനങ്ങളിൽ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇടുക്കിയിൽ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന ആറാമത്തെ ആളാണിത്.
Third Eye News Live
0