Spread the love

പത്തനംതിട്ട : മുടി വെട്ടിയത് ശരിയായില്ല എന്ന് പറഞ്ഞ് അടൂരിൽ അധ്യാപകർ വിദ്യാർത്ഥിയെ ക്ലാസ്സിന് പുറത്ത് നിർത്തി.

video
play-sharp-fill

അടൂർ ഹോളി എയ്ഞ്ചൽസ് സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. വേനലവധിക്ക് ശേഷം സ്കൂളിലേക്ക് എത്തിയ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.

തുടർന്ന് കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരം പറയുകയും സ്കൂളിലേക്ക് എത്തിയില്ലെങ്കിൽ കുട്ടിയെ ക്ലാസ്സിൽ കയറ്റില്ലെന്ന് പറയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സി ഡബ്ലിയു സിക്കും പരാതി നൽകി കുട്ടിയുടെ പിതാവ്.