സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ജയം പന്തിന്റെ ഡൽഹിയ്‌ക്കൊപ്പം: കൈവിട്ട കളി തിരികെ പിടിച്ചെങ്കിലും സൂപ്പർ ഓവറിൽ വിജയം കൈവിട്ട് ഹൈദരാബാദ്

സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ജയം പന്തിന്റെ ഡൽഹിയ്‌ക്കൊപ്പം: കൈവിട്ട കളി തിരികെ പിടിച്ചെങ്കിലും സൂപ്പർ ഓവറിൽ വിജയം കൈവിട്ട് ഹൈദരാബാദ്

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ചെന്നൈ: അവസാനം വരെ ഇഴഞ്ഞു നീങ്ങിയ ഹൈദരാബാദ് ഡൽഹി മത്സരം അവസാനിച്ചത് സൂപ്പർ ഓവറിൽ..! ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ നാല് വിക്കറ്റ് നഷ്ടത്തിലെ 159 എന്ന വിജയലക്ഷ്യം, അവസാന ഓവറിൽ 16 റണ്ണടിച്ച് ഹൈദരാബാദ് ഒപ്പം എത്തിച്ചെങ്കിലും സൂപ്പർ ഓവറിലെ ഭാഗ്യ പരീക്ഷണത്തിൽ വിജയം ഡൽഹിയ്‌ക്കൊപ്പം നിന്നു.

സൂപ്പർ ഓവറിൽ ഹൈദരാബാദ് ഉയർത്തിയ എട്ടു റണ്ണെന്ന വിജയലക്ഷ്യം വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ പന്തും ശിഖർ ധവാനും ചേർന്നു മറികടന്നു. രണ്ടോവറിൽ 28 റൺസെന്ന നിലയിൽ നിന്ന് കെയിൻ വില്യംസണും ജഗദീഷ സുജിത്തും ചേർന്ന് ടീമിനെ ഡൽഹിയുടെ സ്‌കോറിന് ഒപ്പമെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഘട്ടത്തിൽ മികച്ച തുടക്കം ലഭിച്ച സൺറൈസേഴ്‌സ് പിന്നീട് റൺസ് കണ്ടെത്തുവാൻ ബുദ്ധിമുട്ടുകയും അവസാനം കെയിൻ വില്യംസണിന്റെ ബലത്തിലാണ് ഈ സ്‌കോറിലേക്ക് എത്തുന്നത്. വില്യംസൺ പുറത്താകാതെ 66 റൺസും സുജിത് 14 റൺസും നേടി.

18 പന്തിൽ 38 റൺസ് നേടിയ ജോണി ബൈര്‍‌സ്റ്റോ ഒറ്റയ്ക്ക് മത്സരം സൺറൈസേഴ്‌സിന് സ്വന്തമാക്കിക്കൊടുക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് അവേശ് ഖാൻ താരത്തിന്റെ വിക്കറ്റ് നേടി സൺറൈസേഴ്‌സിന്റെ കുതിപ്പിന് തടയിട്ടത്. പിന്നീട് വന്ന താരങ്ങളിൽ കെയിൻ വില്യംസൺ ഒഴികെ ആർക്കും ക്രീസിൽ നിലയുറപ്പിക്കാനാകാതെ പോയപ്പോൾ സൺറൈസേഴ്‌സിന്റെ ലക്ഷ്യം രണ്ടോവറിൽ 28 റൺസായി മാറി.

വിജയ് ശങ്കറിനെ അവേശ് ഖാൻ എറിഞ്ഞ 19ാം ഓവറിൽ നഷ്ടമായെങ്കിലും ഓവറിൽ നിന്ന് രണ്ട് ബൗണ്ടറി നേടി സുജിത് ലക്ഷ്യം അവസാന ഓവറിൽ 16 ആക്കി മാറ്റി.

കാഗിസോ റബാഡ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ വൈഡും പിന്നെ പന്തിൽ ഫോറും നേടിയ കെയിൻ വില്യംസണിന് അടുത്ത പന്തിൽ ബൈ മാത്രമേ നേടാനായുള്ളു. 4 പന്തിൽ 10 റൺസെന്ന നിലയിൽ ജഗദീഷ സുജിത് സിക്‌സർ നേടിയപ്പോൾ ലക്ഷ്യം മൂന്ന് പന്തിൽ നാല് റൺസായി. ആ ഘട്ടത്തിൽ നിന്ന് അവസാന പന്തിൽ രണ്ട് റൺസായി ലക്ഷ്യം മാറിയെങ്കിലും ജയം നേടുവാൻ സാധിക്കാതെ സൺറൈസേഴ്‌സ് മത്സരം ടൈയിലാക്കി.

അവേശ് ഖാൻ മൂന്നും അക്‌സർ പട്ടേൽ രണ്ടും വിക്കറ്റാണ് ഡൽഹിയ്ക്കായി നേടിയത്.