അരനൂറ്റാണ്ടിന്റെ പ്രൗഡ ഗംഭീര ചരിത്രവുമായി അടൂർ മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി; സുവർണ്ണജുബിലിയുടെ നിറവിലുള്ള പള്ളിയുടെ ഗാനം ഇന്നു പുറത്തിറങ്ങും

തേർഡ് ഐ ബ്യൂറോ

കനകകാവ്യം*
Immortal Hymns
of Glorious 50 Spiritual Years……

അടൂർ : മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ സുവർണ്ണജൂബിലി ഗാനമായ കനകകാവ്യത്തിന്റെ റിലീസ് ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പത്തിനു പള്ളിയിൽ നടക്കും.

ഇടവകയിലെ യുവജന പ്രസ്ഥാനം ഭാരവാഹികളും, മറ്റു അഭ്യുദയാകാംക്ഷികളും
മികച്ച നിലവാരത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ജൂബിലിഗാനം

ഓർത്തഡോക്‌സ് സഭയിലെ വൈദികനും, നൂറിൽപ്പരം ഗാനങ്ങളുടെ രചയിതാവുമായ റവ.ഫാ. തോമസ് പി. മുകളിൽ (മുകളിലച്ചൻ) ആണ് ജൂബിലി ഗാനം രചിച്ചിരിക്കുന്നത്.

പ്രശസ്ത സൗത്ത് ഇൻഡ്യൻ മ്യൂസിക് പ്രോഗ്രാമറും, ‘കക്ഷി അമ്മിണിപ്പിള്ള’ , ‘മനോഹരം’ എന്നീ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനും, പ്രിയങ്കരനുമായി മാറിയ സാമുവൽ എബിയാണ് ഗാനത്തിന് സംഗീതവും, ഓർക്കസ്‌ട്രേഷനും നിർവ്വഹിച്ചിരിക്കുന്നത്.

ചലച്ചിത്ര പിന്നണി ഗായികയും, 2018 കന്നട സ്റ്റേറ്റ് ഫിലിം അവാർഡിൽ മികച്ച ഗായികയായി നിലവിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഏയ്ഞ്ചൽ മേരി ജോസഫും, സാമുവൽ എബിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കൊച്ചിയിലെ ഐസക് ന്യൂ ട്യൂൺ സ്റ്റുഡിയോയിൽ റിക്കോർഡിംഗ് പൂർത്തിയാക്കിയ ‘കനകകാവ്യം’ , മിക്‌സ് & മാസ്റ്റർ ചെയ്തിരിക്കുന്നത് ബാംഗ്ലൂർ പരമ്പര സ്റ്റുഡിയോ ചീഫ് രവീന്ദ്രനാഥ് ബി.ആർ. ആണ്.

മങ്ങാട് ഒ.സി.വൈ.എം. ന്റെ ബാനറിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന ഗാനം ഒരു പുത്തൻ സംഗീത വിസ്മയം ആണ്