കോട്ടയം ഐഡ ഹോട്ടലിൽ കഴിഞ്ഞ വർഷം മിസ്റ്റർ ഇന്ത്യയ്ക്കു സംഭവിച്ചത് ഇന്ന് കൊച്ചിയിൽ ഗോകുലിനും പറ്റി; ഗോകുലിനൊപ്പമുണ്ടായിരുന്ന കൂട്ടുകാരി മരിച്ചപ്പോൾ, മിസ്റ്റർ ഇന്ത്യ മുരളീകുമാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കഴിഞ്ഞ വർഷം കോട്ടയത്ത് സംഭവിച്ചത് രണ്ടു ദിവസം മുൻപ് കൊച്ചിയിൽ സംഭവിച്ചപ്പോൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: 2018ൽ   കോട്ടയം ഐഡ ഹോട്ടലിൽ, മിസ്റ്റർ ഇന്ത്യ മുരളീ കുമാറിനു സംഭവിച്ചതിനു സമാനമായ അനുഭവമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വൈപ്പിൻ സ്വദേശിയായ ഗോകുലിനുമുണ്ടായത്. അന്ന്, സുഹൃത്തായ പെൺകുട്ടിയുമായി എത്തിയ മുൻ മിസ്റ്റർ ഇന്ത്യ മുരളികുമാർ പീഡനക്കേസിലാണ് ജയിലിലായതെങ്കിൽ, ഗോകുൽ ജയിലിലായത് കൊലക്കേസിനാണ് എന്നതു മാത്രമാണ് വ്യത്യാസം.

2018 ആഗസ്റ്റിലായിരുന്നു മുൻ മിസ്റ്റർ ഇന്ത്യയും നേവി ഉദ്യോഗസ്ഥനും കുടമാളൂർ സ്വദേശിയുമായ മുരളീ കൃഷ്ണൻ പീഡനക്കേസിൽ കുടുങ്ങുന്നത്. സുഹൃത്തായ പെൺകുട്ടിയ്‌ക്കൊപ്പം കോട്ടയം നഗരത്തിൽ ടിബി ജംഗ്ഷനിലെ ഐഡ ഹോട്ടലിൽ ഇദ്ദേഹം മുറിയെടുക്കുകയായിരുന്നു. തുടർന്നു, യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്നു മുരളി ഹാട്ടൽ ജീവനക്കാരുടെ സഹായത്തോടെ ആംബുലൻസ് വിളിച്ചു വരുത്തുകയും, പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ഇതിനിടെ ഹോട്ടൽ ഐഡയിലെ ജീവനക്കാർ വിവരം വെസ്റ്റ് പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്. ആശുപത്രിയിൽ എത്തിയ പെൺകുട്ടിയും മുരളിയും കഥ മാറ്റിപ്പറഞ്ഞു. പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ വച്ച് ഒരു സംഘം വാഹനത്തിലെത്തി മയക്കുമരുന്ന് മണപ്പിച്ച് തന്നെ ബോധം കെടുത്തുകയും, എവിടെയോ ഉപേക്ഷിക്കുകയുമായിരുന്നുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.

പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഇത് വ്യാജമാണെന്നു കണ്ടെത്തി. തുടർന്നു മുരളിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്.
ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു മുരളിക്കെതിരെ പരാതി നൽകി.

വിവാഹവാഗ്ദാനം നൽകി, പെൺകുട്ടിയെ മുരളി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പിതാവ് പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബോധം തെളിഞ്ഞ പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഇതോടെയാണ് പെൺകുട്ടി മുരളിക്കെതിരെ മൊഴി നൽകിയത്. ഐഡ ഹോട്ടലിൽ ചായകുടിക്കുന്നതിനായി തന്നെ വിളിച്ചുകൊണ്ടു പോയ മുരളി, ബലമായി മുറിയിൽ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. തുടർന്നു മുരളികുമാറിനെതിരെ കേസും രജിസ്റ്റർ ചെയ്തു. തുടർന്നാണ് മുരളികുമാറിനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയായിരുന്നു. തേർഡ് ഐ ന്യൂസ് വിവരം പുറത്തുവിട്ടതോടെയാണ് അധികൃതർ മൂടിവെച്ച സംഭവം പുറം ലോകമറിഞ്ഞത്.

സമാന രീതിയിലുള്ള സംഭവം തന്നെയാണ് കൊച്ചിയിൽ അമിത രക്ത സ്രാവം മൂലം 19 കാരി മരണപ്പെട്ട സംഭവത്തിലും ഉണ്ടായിരിക്കുന്നത്. കേസിൽ അറസ്റ്റിലായ വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ കേസിൽ ഏറെ നാൾ ജയിലിലായിരുന്നു. ഇയാൾ പുറത്തിറങ്ങിയ ശേഷം 19 കാരിയെ പ്രണയിച്ച് കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി അമിത രക്തസ്രാവത്തെ തുടർന്നു കൊല്ലപ്പെടുകയായിരുന്നു.

ജയിലിൽ നിന്നും ഇറങ്ങിയ ശേഷം അതേ പെൺകുട്ടിയെ വിളിച്ചിറക്കികൊണ്ടു വന്ന് കൂടെ താമസിപ്പിച്ചു. നാലുമാസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ പെൺകുട്ടി ഇയാളുടെ സ്വഭാവ ദൂഷ്യം മൂലം ഉപേക്ഷിച്ചു പോകുകയായിരുന്നു. വല്ലപ്പോഴും മാത്രമാണ് ഇയാൾ ജോലിക്ക് പോകുന്നത്. കടലിൽ മത്സ്യബന്ധനത്തിന് പോകുകയാണ് എന്നാണ് വിവരം. ഇതിനിടയിലാണ് ഫെയ്‌സ് ബുക്ക് വഴി 19 കാരിയെ പരിചപ്പെടുന്നത്.

മരിച്ച പെൺകുട്ടി ഫെയ്‌സ് ബുക്ക് വഴി ഒരു മാസം മുൻപാണ് ഗോകുലുമായി അടുപ്പത്തിലാകുന്നത്. പിന്നീട് പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും വാട്ട്‌സാപ്പ് വഴി ബന്ധം നിലനിർത്തുകയുമായിരുന്നു. ഗോകുലിന്റെ നിർബന്ധപ്രകാരമാണ് പെൺകുട്ടി എറണാകുളത്തെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഒരു ഓട്ടോ റിക്ഷക്കാരനാണ് ഇരുവരെയും ഹോട്ടലിൽ എത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടിക്ക് അമിത രക്ത സ്രാവമുണ്ടായി മരണപ്പെട്ടത്. തക്ക സമയത്ത് വൈദ്യ സഹായം ലഭ്യമാക്കാതിരുന്നതാണ് പെൺകുട്ടി മരിക്കാൻ കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുലിനെതിരെ പൊലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.

പെൺകുട്ടിയും യുവാവും ബുധനാഴ്ച രാവിലെ 11 നാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ‘റീഗേറ്റ് ഇൻ’ എന്ന ഹോട്ടലിൽ എത്തിയത്. ഹോട്ടലിൽ എത്തിയ ഉടൻ തന്നെ പെൺകുട്ടിക്ക് രക്ത സ്രാവമുണ്ടായി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ത സ്രാവം നിലച്ചില്ല. രണ്ടു മണി ആയപ്പോഴേക്കും പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്നാണ് യുവാവ് പെൺകുട്ടിയെ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോ റിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണം സംഭവിച്ചു എന്നറിഞ്ഞതോടെ ഗോകുൽ ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ കണ്ടെത്തുകയും ഇവിടെ നിന്നും യുവാവിന്റെ മൊബൈൽ നമ്ബരും വിസദാംശങ്ങളും ലഭിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷമത്തിൽ ഇയാളെ നഗരത്തിൽ നിന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് ഗോകുൽ യുവതിയെ പരിചയപ്പെട്ടത്. ചാറ്റിംഗിലൂടെ തുടങ്ങിയ അടുപ്പം പ്രണയമായി മാറുകയായിരുന്നു. യുവതി ജോലിക്കായുള്ള അഭിമുഖത്തിനായാട്ടാണ് നഗരത്തിലേക്കു പോയതെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. ഇന്നലെ വൈകിട്ടോടെ ബന്ധുക്കളെത്തിയതിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടവും കോവിഡ് പരിശോധനയും നടത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്‌ക്കാരം നടത്തി.

 

മിസ്റ്റർ ഇന്ത്യ മുരളികുമാർ പ്രതിയായ പീഡനക്കേസിന്റെ വാർത്ത ഇവിടെ വായിക്കാം

ഐഡ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: യുവതി മൊഴി മാറ്റി; മിസ്റ്റർ ഇന്ത്യ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി മൊഴി; മിസ്റ്റർ ഇന്ത്യ മുരളികുമാറിനെതിരെ പൊലീസ് കേസ്; പരാതിയുമായി പെൺകു്ട്ടിയുടെ പിതാവും

https://thirdeyenewslive.com/mr-india/

ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യ പീഡനം: യുവതിയുടെ ചിത്രം പ്രചരിപ്പിച്ച പത്തു പേർ അറസ്റ്റിൽ; മൊബൈലുകൾ പിടിച്ചെടുത്തു: കൂടുതൽ അറസ്റ്റിനൊരുങ്ങി പൊലീസ്

https://thirdeyenewslive.com/mister-india-rape-case/