
കൊച്ചി: ദിലീപിന്റെ 150ാമത്തെ ചിത്രമാണ് പ്രിൻസ് ആന്റ് ദി ഫാമിലി. ഫാമിലി ജോണറില്‍ ഇറങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്.
നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം 3.72 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷൻ.
ആദ്യദിനം 1.01 കോടിയും രണ്ടാം ദിനം 1.32 കോടിയും മൂന്നാം ദിനം 1.72 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്.
അതേസമയം സിനിമയുടെ വിജയത്തില്‍ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പത്രസമ്മേളനം നടത്തിയിരുന്നു. ദിലീപ്, ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ് , നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ നിരവധി പേരാണ് വിജയാഘോഷത്തില്‍ പങ്കുചേർന്നത്.
പരിപാടിക്കിടെ വളരെ വൈകാരികമായ പ്രതികരണമായിരുന്നു ദിലീപ് നടത്തിയത്. തനിക്ക് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ‘ എങ്ങനെ വേണമെങ്കിലും എടുക്കാം. കുറെ വർഷങ്ങള്‍ക്ക് മുമ്പ് എന്നെ അടിച്ചിടാൻ വേണ്ടി കൂടെ നിന്ന ആള്‍ക്കാരല്ലേ നിങ്ങളൊക്കെ, ഇപ്പോ ഒന്ന് എഴുന്നേറ്റ് നില്‍ക്കാൻ നോക്കുന്ന സമയത്ത് എന്റെ കൂടെ നിന്നുകൂടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. അതേസമയം വീഡിയോകള്‍ക്ക് താഴെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ നിറയുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമ മികച്ചതാണെന്നും ദിലീപിന്റെ തിരിച്ചുവരവാണ് ഇതെന്നുമാണ് താരത്തെ ആരാധിക്കുന്നവർ കുറിക്കുന്നത്. സിനിമ കുടുംബപ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നും ഇവർ കുറിക്കുന്നു.
എന്നാല്‍ ഇത്തരത്തില്‍ വൈകാരിക പ്രതികരണം നടത്തി സിമ്ബതി പിടിച്ചുപറ്റാനുള്ള നടന്റെ ശ്രമങ്ങളെ രൂക്ഷമായി വിമർശിക്കുകയാണ് ഒരുകൂട്ടർ. നടി ആക്രമിക്കപ്പെട്ട കേസ് ചൂണ്ടിക്കാട്ടിയും താരത്തിനെതിരെ ഇവർ വിമർശനം ഉയർത്തുന്നുണ്ട്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. ഇയാള്‍ നശിപ്പിച്ചവരൂടെ ശാപം തീ കനലായി പിന്നാലെ വരുമെന്ന് ഓർത്തില്ലായിരിക്കും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
നമ്മള്‍ ചെയ്ത തെറ്റിന്റെ ഫലം കാലം തന്നെ തന്നിരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദിലീപ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് മറ്റൊരാള്‍ കുറിച്ചത്. ‘ജഗതി പീഡനകേസില്‍നിന്ന് രക്ഷപെട്ടപോലെ നീയും കാശെറിഞ്ഞ് രക്ഷപെട്ടേക്കാം .പക്ഷേ കാലം കണക്ക് ചോദിച്ചേവിടൂ .അയാളുടെ ഗതി നിനക്കും വരും’ എന്നായിരുന്നു മറ്റൊരു കമന്റ്.
‘അത്രയും ടോപ്പില്‍ നിക്കുന്ന ടൈമില്‍ ഇങ്ങനത്തെ ഒരു മണ്ടത്തരം പുള്ളി ചെയ്യും എന്ന് ബോധം ഉള്ള ആർക്കും വിശ്വസിക്കാൻ പറ്റില്ല,
കേസിന് പിന്നില്‍ വെല്‍ പ്ലാൻഡ് സ്ക്രിപ്റ്റാണ്’, എന്നാണ് വേറൊരാളുടെ കമന്റ്. ‘ദിലീപിനെ ഇഷ്ടമാണ് ബട്ട് ഈ ഡയലോഗ് കേട്ടാല്‍ തോന്നും തെറ്റചെയ്യാതെ ആണ് എല്ലാരും കല്ലെഞ്ഞിഞ്ഞത് എന്ന്’, ‘അവനവൻ ചെയുന്ന തെറ്റുകള്‍ അനുഭവിക്കുക’, ‘സിനിമ ഇറങ്ങിയിട്ട് ദിവസം രണ്ടായതേ ഉള്ളൂ, അപ്പോഴേക്കും വിജയിച്ചോ? വിജയം കുറച്ചു കൂടി കഴിഞ്ഞ് ആഘോഷിക്കുമ്ബോഴല്ലേ ശരിയായ വിജയമാകൂ ‘
‘ഇങ്ങനെ പൊട്ടിക്കരയാതെ ഗോപാല ആ അതിജീവിത നീ അയച്ച ആളിന്റെ മുമ്ബില്‍ എത്രമാത്രം കരഞ്ഞിട്ടുണ്ടാവും’, ‘എത്ര നല്ല പടമായാലും വിജയിക്കില്ല. കാരണം ജനം അത്രമാത്രം ഇദ്ദേഹത്തെ വെറുത്തു പോയി. ഇനി ഒരു തിരിച്ചു വരവ് ഇല്ല’, ‘നിനിക്കിനിയൊരു തിരിച്ച് വരവില്ല ദിലീപേ, ഇനിയുള്ളത് ജയിലിലേക്ക് പോകുക എന്നത് മാത്രം’, ഇങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.







