video
play-sharp-fill

26 ലക്ഷം രൂപ തട്ടിയെടുത്തു; വ്യവസായികൾക്കെതിരെ പരാതിയുമായി നടി സ്നേഹ

26 ലക്ഷം രൂപ തട്ടിയെടുത്തു; വ്യവസായികൾക്കെതിരെ പരാതിയുമായി നടി സ്നേഹ

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: പണം തട്ടിയെന്ന് ആരോപിച്ച്‌ വ്യവസായികള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി നടി സ്‌നേഹ. 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

ചെന്നൈ കാനാതുര്‍ പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വ്യവസായികള്‍ക്ക് എതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. കമ്പനിയിൽ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് സ്നേഹ പറയുന്നു. നടിയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്