play-sharp-fill
നടൻ മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്

നടൻ മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്

 

മൂവാറ്റുപുഴ: നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

 

ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു.

 

മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച യുവതിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. പ്രായപൂർത്തിയാകും മുമ്പ് തന്നെ പലർക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group