
മോശമായി പെരുമാറിയത് സ്പോണ്‍സര്‍മാരിലൊരാള്‍…! തോളില്‍ കൈയ്യിട്ടശേഷം കൈ താഴേക്ക് ഇറക്കി; പാന്റ്സ് കാല്‍കൊണ്ട് മുകളിലേക്കാക്കി; തുറന്നു പറഞ്ഞ് നടി ആര്യ
സ്വന്തം ലേഖിക
കൊച്ചി: തനിക്ക് നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് നടി ആര്യ ബാബു.
ആദ്യമായാണ് തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച് ആര്യ മനസുതുറന്നത്. സ്‌പോണസേഴ്‌സില്‍ ഒരാള്‍ തന്നോട് മോശമായി പെരുമാറിയ കാര്യമാണ് ആര്യ വെളിപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭയങ്കര വിഷമം തോന്നിയ സംഭമാണിതെന്നും താരം വ്യക്തമാക്കുന്നു.
സ്പോണ്‍സേഴ്സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ ആണ് മോശമായി പെരുമാറിയത്. ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി.
കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഇപ്പോഴാണ് ആദ്യമായി ഇതേ കുറിച്ച് സംസാരിക്കുന്നത് എന്നാണ് ആര്യ പറയുന്നത്.
ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് ആര്യ സംസാരിച്ചത്. പരിപാടിയുടെ പ്രൊമോ വീഡിയോയാണ് വൈറലായത്.
തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചും താരം പ്രൊമോയില്‍ പറയുന്നുണ്ട്. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ തന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്.
തന്റെ പ്രണയ നൈരാശ്യത്തെ കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. തങ്ങളൊരു ലിവിംഗ് റിലേഷനിലായിരുന്നു. ഒരു വര്‍ഷം ഡിപ്രഷനായിരുന്നു. പാനിക്ക് അറ്റാക്ക്. മറുപടി പറയേണ്ടതില്ല തെളിയിച്ച് കാണിക്കുമെന്നും ആര്യ പറയുന്നു.
അതേസമയം, സ്റ്റാര്‍ മ്യൂസിക് ആരാദ്യം പാടും എന്നിങ്ങനെയുള്ള ടെലിവിഷന്‍ ഷോകളുമായി തിരക്കിലാണ് ആര്യ. ‘മേപ്പടിയാന്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.