
കൊച്ചി: ബജറ്റിലെ ഫിലിം സിറ്റി നിര്‍മിക്കുമെന്ന പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും സര്‍ക്കാരിനും നന്ദി അറിയിച്ച് നടന് ടൊവിനോ തോമസ്.
സിനിമാപ്രവര്‍ത്തകര്‍ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചത് ഈ മേഖലയില്‍ പണിയെടുക്കുന്ന അനേകായിരം പേര്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
‘ജെ സി ഡാനിയേല്‍ ഫിലിം സിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കല്‍ക്കൂടി അഭിവാദ്യങ്ങള്‍’, ടൊവിനോ തോമസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടന് മോഹന്‍ലാലും രംഗത്തെത്തി. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്നും ഇത് സിനിമാമേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ ഇത് കുറിച്ചത്.







