Spread the love

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിയായ അദ്ധ്യാപകൻ ഡോ.
എം കെ റാമിന്റെ മുൻകൂർ ജാമ്യഹർജി തള്ളി ഹൈക്കോടതി. നേരത്തേ, തലശേരി അഡിഷണല്‍ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

video
play-sharp-fill

ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു.

ഡോ. റാമിന് പുറമേ അദ്ധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്. നിതിൻ രാജിന്റെ മരണത്തില്‍ റാമിനെതിരെ മറ്റ് വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായാണ് വിദ്യാർത്ഥികള്‍ പൊലീസിന് നല്‍കിയ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ ഡോ. എം കെ റാമിനെയും ഡോ. സംഗീത നമ്പ്യാരെയും കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.