
മദ്യപിച്ചെത്തി വീട്ടിൽ കലഹമുണ്ടാക്കി; ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു; അച്ഛൻ അറസ്റ്റിൽ
കോട്ടയം: മദ്യപിച്ചെത്തി വീട്ടിൽ കലഹമുണ്ടാക്കിയ അച്ഛൻ ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു.
പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്.
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ആക്രമണത്തില്‍ പരിക്കേറ്റ 31കാരനായ ഷിനു അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.
ആക്രമണത്തിന് കാരണം കുടുംബകലഹമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി മദ്യപിച്ചെത്തുന്ന ഷിനു വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടായതായും പോലീസ് അറിയിച്ചു. ശേഷം ഉറങ്ങാന്‍ പോയ ഷിനുവിന്റെ ദേഹത്ത് ഗോപാലകൃഷ്ണന്‍ ആസിഡ് ഒഴിക്കുകയായിരുന്നു.
ഇയാള്‍ക്ക് എവിടെ നിന്നാണ് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗോപാലകൃഷ്ണനെ പോലീസ് മഫ്തിയില്‍ നടത്തിയ തിരച്ചിലില്‍ പിടികൂടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിനുവിന്റെ മൊഴി രേഖപ്പെടുത്തി. ഷിനു അപകട നില തരണം ചെയ്തിട്ടില്ല.