video
play-sharp-fill

നാട്ടകത്ത് കാറും തടിലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

നാട്ടകത്ത് കാറും തടിലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : എം.സി റോഡിൽ നാട്ടകം പോളിടെക്നിക് കോളജ് ഹോസ്റ്റലിന് സമീപം കാറും തടി ലോറിയും കുട്ടിയിടിച്ചു. ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.30 തോടുകൂടിയാണ് സംഭവം.

കോട്ടയം ഭാഗത്ത് നിന്നും ചിങ്ങവനം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ , എതിർ ദിശയിൽ നിന്നും വന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു.

ലോറി ഡ്രൈവർ ചേർപ്പുങ്കൽ സ്വദേശി ഷാജി ജോസഫിന്റെ സമയോജിതമായ ഇടപെടലുകൊണ്ടാണ് വലിയൊരു അപകടം ഇല്ലാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്ന കാർ അമിത വേ​ഗത്തിലായിരുന്നു. ഇത് കണ്ട ഡ്രൈവർ ലോറി വെട്ടിച്ച് മാറ്റുന്നതിനിടയിൽ കാറിന്റെ മുൻ ഭാഗം ലോറിയുടെ പിൻ ചക്രങ്ങളിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിന്നിലെ ചക്രങ്ങളും ആക്സിലും ഒടിഞ്ഞു.

പൂർണമായും ആക്സിൽ ഒടിഞ്ഞ് വാഹനം റോഡിൽ വീണതോടെ , റോഡ് ഗതാഗതം തടസപ്പെട്ടു. പൊലീസ് കൺട്രോൾ റും വാഹനം എത്തി ഗതാഗത തടസം പുനസ്ഥാപിക്കുകയാണ്.