കോട്ടയം പോർട്ടും അസിമാർ ഷിപ്പിംഗും ധാരണ പത്രത്തിൽ ഒപ്പു വെച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടും കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സും തമ്മിൽ ഉൾനാടൻ ജലാശയം വഴിയുള്ള ചരക്കു നീക്കം , ആധുനിക വെയർഹൗസ് കണ്സോളിഡേറ്റഡ് കാർഗോസ് എന്നെ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി.
ഇന്ന് തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രിമാരായ ശ്രീ വി എൻ വാസവൻ , ശ്രീ പി രാജീവ് എന്നിവരുടെ സാനിധ്യത്തിൽ കോട്ടയം പോർട്ട് മാനേജിങ് ഡയറക്ടർ എബ്രഹാം വര്ഗീസ് അസിമാർ ഷിപ്പിംഗ് മാനേജിങ് പാർട്ണർ അനി പീറ്റർ എന്നിവർ ധാരണ പത്രത്തിൽ ഒപ്പു വെച്ചു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ മുപ്പതു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷി ഉള്ള ഉൾനാടൻ ജലാശയത്തിനുള്ള ബാർജ് , ആധുനിക വെയർഹൗസ് കോട്ടയത്ത് നിർമ്മിക്കുവാനുള്ള നടപടി തുടങ്ങി കഴിഞ്ഞതായും , കേരളത്തിൽ ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ മുതൽ മുടക്കുമെന്നും അസിമാർ ഷിപ്പിംഗ് മാനേജിങ് പാർട്ണർ അനി പീറ്റർ പറഞ്ഞു .
കൂടുതൽ വിദേശ നിക്ഷേപം കേരളത്തിൽ വരുന്നത് സ്വാഗതാർഹമാണെന്നും , വർക്ക് ഫ്രം കേരളാ എന്ന ആശയം നടപ്പിലാകുന്നതിനു വളരെ അധികം സന്തോഷം ഉണ്ടെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു .
രാജ്യത്തെ തന്നെ ആദ്യത്തെ ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടിലൂടെ പൂർണ തോതിലുള്ള ചരക്കുനീക്കവും ആധുനിക വെയർഹൗസ് നിർമിക്കുകയും ചെയ്യുന്നതോടെ കേരളത്തിലെ ലോജിസ്റ്റിക് രംഗത്ത് വൻ മാറ്റം ഉണ്ടാവുമെന്ന് രെജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രയാപ്പെട്ടു .
കോട്ടയം പോർട്ട് ചെയർമാനും കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് ആശംസ പറഞ്ഞു . കോട്ടയം പോർട്ട് ഡയറക്ടർ മാരായ ബൈജു സ് , എം സി അലക്സ് ജനറൽ മാനേജർ രൂപേഷ് ബാബു പ്രതിനിധികളായ മൈബു സക്കറിയാ , ആകാശ് മാത്യു എന്നിവർ സന്നിദ്ധർ ആയിരുന്നു.