Spread the love

കോട്ടയം: രാവിലെ പത്തുമണി വരെ ശാന്തമായി മുന്നോട്ട് പോയ ഹർത്താലാണ്, എന്നാല്‍, പോലീസ് ഇടപെട്ട് പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുകയാണെന്ന് സമര സമിതി നേതാവ് സണ്ണി എം.
കപിക്കാട്. അവർ കടകള്‍ തുറപ്പിക്കുന്നു, സ്വകാര്യ ബസ് ഓടിക്കാൻ ശ്രമിക്കുന്നു, നൂറു കണക്കിന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നു.

video
play-sharp-fill

സംഘർഷത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു പോകുന്നത് പോലീസാണ്. ഇതൊരു തീക്കളിയാണെന്നു പോലീസ് മനസിലാക്കണമെന്നും ഞങ്ങള്‍ സമാധാനപരമായ ഹർത്താലാണ് നടത്തുന്നതെന്നും കപിക്കാട് പറഞ്ഞു. സമരക്കാർ വ്യാപകമായി കെ.എസ്.ആർ.ടി.സി ബസ് തടയാൻ ശ്രമിച്ചത് പോലീസ് തടത്തിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ടാണ് വിവിധ ദലിത് സംഘടനകള്‍ ഹർത്താല്‍ ആരംഭിച്ചത്.
ഹർത്താല്‍ സമാധാനപരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും പലയിടങ്ങളിലും പ്രതിഷേധക്കാർ വാഹനങ്ങള്‍ തടയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആർ.ടി.സി ബസുകളും സമരാനുകൂലികള്‍ തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവരെ പോലീസ് ബലമായി നീക്കാൻ ശ്രമിച്ചു.

വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പോലീസ് ജാഗ്രത തുടരുകയാണ്. നിർബന്ധിതമായി കടകള്‍ അടപ്പിക്കില്ലെന്ന് നിതിൻ രാജ് ആക്ഷൻ കൗണ്‍സില്‍ അറിയിച്ചിരുന്നു. എന്നാല്‍, രാവിലെ ആറു മുതല്‍ തന്നെ കടകള്‍ അടപ്പിക്കാൻ തുടങ്ങി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും കടകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നു.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരെ ഇറക്കി വിടുന്ന നിലപാട് പലയിടത്തും സമരക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായി. കൊടും ചൂടില്‍ കുടി വെള്ളം പോലും വില്‍ക്കെരുതെന്നാണ് സമരക്കാർ കടകള്‍ക്കു നല്‍കിയ നിർദേശം