പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്തെ അപകടം: ഒരു സ്ത്രീ അടക്കം മൂന്നു പേർ മരിച്ചു; രണ്ടു കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ; മരിച്ചവർ മുണ്ടക്കയം സ്വദേശികൾ; അപകടത്തിന്റെ വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്തെ അപകടം: ഒരു സ്ത്രീ അടക്കം മൂന്നു പേർ മരിച്ചു; രണ്ടു കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ; മരിച്ചവർ മുണ്ടക്കയം സ്വദേശികൾ; അപകടത്തിന്റെ വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

പുതുപ്പള്ളി: പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്ത് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. കാറിലുണ്ടായിരുന്നവരാണ് മരിച്ച മൂന്നു യാത്രക്കാരും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ചവരിൽ രണ്ടു പേർ മുണ്ടക്കയം സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം.  അപകടത്തിന്റെ വീഡിയോ റിപ്പാർട്ട് ഇവിടെ കാണാം

മുണ്ടക്കയം കരിനിലം കുന്നപ്പള്ളിയിൽ കുഞ്ഞുമോന്റെ മകൻ ജിൻസ് (33), ജിൻസിന്റെ അച്ഛന്റെ സഹോദരിയുടെ ഭർത്താവ് കുന്നന്താനം സ്വദേശി മുരളി (70), ഇദ്ദേഹത്തിന്റെ മകൾ ജലജ (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്.  ഇവരുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജലജയുടെ മക്കളായ അതുലും (16), അശ്വിനും(15) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലാണ്. ഈ കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ പുതുപ്പള്ളി- വാകത്താനം റോഡിൽ ഇരവിനല്ലൂർ തൃക്കോതമംഗലം ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നം പുതുപ്പള്ളി വഴി ഏറ്റുമാനൂരിലേയ്ക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ഓൾട്ടോ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പുതുപ്പള്ളിയിൽ നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ കാർ നിയന്ത്രണം വിട്ട് ബസിന്റെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

കാറിന്റെ മുൻഭാഗം കെ.എസ്.ആർ.ടി.സി ബസിനടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. കനത്ത മഴയിൽ റോഡിൽ നിന്നും തെന്നി പോയതിനെ തുടർന്നു കാർ ബസിനടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നുവെന്നു അയൽവാസി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. അപകടത്തെ തുടർന്നു തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിൻസ് സുഹൃത്തിന്റെ കാറുമായി പുതുപ്പള്ളി ഭാഗത്തേയ്ക്കു പോയത്. മുരളിയുടെ കുന്നന്താനത്തെ വീട്ടിലേയ്ക്കു പോകുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ച കാറാണ് പുതുപ്പള്ളി ഭാഗത്ത് അപകടത്തിൽപ്പെട്ടത്. ഈ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ജിൻസിനൊപ്പമുണ്ടായിരുന്നവർ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നാണ് ജനറൽ ആശുപത്രിയിൽ എത്തിയവർ പറയുന്നത്.