വൺവേ തെറ്റിച്ചെത്തിയ കണ്ടെയ്‌നർ ലോറി കാലനായി: അപകടത്തിൽപ്പെട്ടത് എറണാകുളത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസ് : മലയാളികൾ മരണ സംഖ്യ 17 ആയി; അപകടം തമിഴ്‌നാട് അവിനാശിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി എ.സി വോൾവോ ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് മലയാളികൾ അടക്കം 17 മരണം.
ആകെ 48 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ കോയമ്പത്തൂർ അവിനാശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരങ്ങൾ അറിയാൻ കൺട്രോൾ റൂം നമ്പർ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. – ഫോൺ – 9495099910. ഈ നമ്പരിൽ അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ അറിയാൻ സാധിക്കും.
കോയമ്പത്തൂരിനടുത്ത് അവിനാശിയിലെ ദേശീയ പാതയിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു ദുരന്തം. വൺവേയിലൂടെ തെറ്റായ ദിശയിൽ വന്ന കണ്ടെയിനർ ലോറി വോൾവോ ബസ്സിൽ നേർക്കുനേർ വന്നിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കണ്ടക്ടറും ഡ്രൈവറും അടക്കം 48 പേരാണ് ബസിലുണ്ടായിരുന്നത്. ജീവനക്കാരിൽ രണ്ടു പേരിൽ ഒരാൾ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി എയർ ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. തമിഴ്നാട്ടിൽ സേലത്തുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഡിവൈഡർ കടന്നെത്തിയ ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക സൂചന.
10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മരിച്ചവരുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മലയാളികളും ദുരന്തത്തിൽ പെട്ടുവെന്നാണ് സൂചന. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്.
തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസായതിനാൽ അതിൽ മലയാളികൾ ഉണ്ടായിരിക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്.
ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി. ആറുവരിപ്പാതയിൽ വൺവേ തെറ്റിച്ചെത്തിയ കണ്ടെയ്‌നർ ലോറി ബസിനെ ഇടിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ തിരുപ്പൂർ കളക്ടർ അപകടത്തിന്റെ പ്രാഥമിക വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി എം.ഡി സ്ഥലത്തേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.