
തിരുവനന്തപുരം: സില്‍വർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കി സില്‍വർ ലൈൻ വിരുദ്ധ സമരസമിതി.
ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികള്‍ മാറ്റണം, കേസുകള്‍ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്‌ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സില്‍വർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നല്‍കിയത്.
സില്‍വർ ലൈൻ പദ്ധതിക്കായി അഞ്ച് വർഷം മുമ്പിട്ട മഞ്ഞക്കുറ്റി കാരണം ഒരു ലോണോ സ്ഥലം വില്പനയോ നടത്താൻ കഴിയാതെ വലയുകയാണ് പലരും. സില്‍വർ ലൈൻ പദ്ധതി ഉപേഷിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തെ വടക്ക്, തെക്ക് അറ്റങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി കേരള സർക്കാർ ആസൂത്രണം ചെയ്ത അർധ-അതിവേഗ റെയിൽവേ പദ്ധതിയാണ് സിൽവർലൈൻ (കെ-റെയിൽ). തിരുവനന്തപുരം മുതൽ കാസർകോട് വരെ 529 കിലോമീറ്റർ ദൂരം വെറും നാലു മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.
എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് പദ്ധതി തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.







