അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി കവര്‍ച്ച; രണ്ട് യുവാക്കളെ പിടികൂടി പോലീസ്
വൈപ്പിന്‍: അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
മട്ടാഞ്ചേരി പുതിയ റോഡില്‍ പനച്ചിക്കല്‍പ്പറമ്ബില്‍ ഷാജഹാന്‍ (ഇക്രു-28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാള്‍ റോഡില്‍ അഭിലാഷ് (അഭി-25) എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞാറയ്ക്കല്‍ ഗവ. ആശുപത്രിക്കു സമീപത്തായിരുന്നു സംഭവം.
മാളയ്ക്കു സമീപം പുത്തന്‍ചിറ സ്വദേശി അര്‍ജു (19) നാണ് മോട്ടോര്‍ സൈക്കിള്‍ തെന്നി അപകടത്തില്‍പ്പെട്ടത്. അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും ഹെല്‍മെറ്റും കവര്‍ച്ച ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേവര കോളേജില്‍ പഠിക്കുന്ന അര്‍ജുന്‍ വീട്ടിലേക്കു വരുന്ന വഴി കാളമുക്ക് മല്ലികാര്‍ജുന ക്ഷേത്രത്തിനു സമീപമാണ് അപകടത്തില്‍ പെട്ടത്. തൊട്ടുപിറകെ സ്‌കൂട്ടറില്‍ വരികയായിരുന്ന പ്രതികള്‍ അര്‍ജുനെ ഞാറയ്ക്കല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
റൗഡി ലിസ്റ്റില്‍ ഉള്ളവരും മയക്കുമരുന്ന് കേസുകളടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും.