Spread the love

തിരുവനന്തപുരം: സിഎംആർഎല്‍- എക്സാലോജിക് മാസപ്പടി കേസിലെ ഇഡി പരിശോധനയില്‍ വീണയുടെ ഫോണ്‍ പരിശോധന നിർണായകമാകും.

video
play-sharp-fill

ഇന്നലെത്തെ റെയ്ഡില്‍ വീണയുടെ സ്വകാര്യഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമർപ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധനയില്‍ രേഖകളും കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിനിടയിലെ സംഘർഷം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. പിന്നില്‍ ആസൂത്രണമുണ്ട്. വിശദാംശങ്ങള്‍ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.

മാസപ്പടി കേസില്‍ തുടർ നടപടികള്‍ വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇഡി. സിഎംആർഎല്‍ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. വീണ ടിക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നതില്‍ തീരുമാനം ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും.

18 കോടി 36 ലക്ഷത്തിന്റെ 242 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണം വീണയുടേതാണ്.