Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മണർകാട്: ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ച കേസിൽ പാലക്കാട് സ്വദേശി പിടിയിൽ. പാലക്കാട് പട്ടാമ്പി മേഴത്തൂർ ഉണ്ണിക്കാട്ടുകാരുപറമ്പിൽ ശരത് ലാലിനെയാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എ.സി മനോജ്കുമാർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22 നു രാവിലെ 10.45നായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് മാലം ഭാഗത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി മോഷ്ടിച്ചത്. ആനപാപ്പാനായ പ്രതി വിവിധ സ്ഥലങ്ങളിൽ ആനയെയുമായി പോയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം തിരിച്ചറിഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ബൈക്കിലെത്തി മാല മോഷ്ടിക്കുകയാണ് പ്രതി ചെയ്തിരുന്നത്.    ഇൻസ്പക്ടർ എ സി മനോജ്‌ കുമാർ  , എസ് ഐ മാരായ വർഗീസ് എബ്രഹാം, ബിനു കെ ജേക്കബ്, എ എസ് ഐ റെജി ജോൺ, സി പി ഒ മാരായ പദ്മകുമാർ, ഫ്രജിൻദാസ്, വിപിൻ    എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.