video
play-sharp-fill

വീടിനകത്തിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയ്‌ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

വീടിനകത്തിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയ്‌ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

മണ്ണാര്‍ക്കാട്; വീടിനകത്തിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയ്‌ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാട് കണ്ടമംഗലം സ്വദേശികളായ പുതുപ്പറമ്ബില്‍ ചിന്നമ്മ , ലാലു ജോര്‍ജ് എന്നിവര്‍ക്ക് നേരെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയോടെയാണ് സംഭവം, വീടിനുള്ളില്‍ ടിവി കണ്ടിരിക്കുകയായിരുന്നു പുതുപറമ്പില്‍ ചിന്നമ്മ. പെട്ടെന്നാണ് കാട്ടുപന്നി പാഞ്ഞടുത്തത്. തുടര്‍ന്ന് ഇവരെ കുത്തി വീഴ്‌ത്തുകയായിരുന്നു. പിന്നീട് പുറത്തു കടന്ന പന്നി വീടിന് സമീപത്ത് നിന്ന ലാലു ജോര്‍ജിനെയും ആക്രമിച്ചു. പട്ടാപകല്‍ വീടുകയറിയുള്ള കാട്ടു പന്നിയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടു പന്നി ഉള്‍പ്പെടെ പ്രദേശത്തെ വന്യജീവി ശല്യം തടയുന്നതിന് വനംവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്‌ച്ച പാലക്കാട് അയിലൂരില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളി കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളായിരുന്നു അന്ന് ഉയര്‍ന്നത്.