Spread the love

ഹിമാചൽപ്രദേശ്: പത്രിഘട്ടിൽ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 25 പേർക്ക് പരിക്കേറ്റു.

video
play-sharp-fill

ഇന്ന് രാവിലെ ജഹൂവിൽ നിന്ന് മണ്ഡിയിലേക്ക് പോവുകയായിരുന്ന ബസ് പത്രിഘട്ടിൽ എത്തിയപ്പോൾ 200 മീറ്റർ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

അപകടം സംഭവിച്ച ഉടനെ സമീപവാസികളും പോലീസും രക്ഷാപ്രവർത്തനത്തിനായി എത്തി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ശക്തമായ മഴയും റോഡിന്റെ മോശമായ അവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഡ്രൈവറുടെ അശ്രദ്ധയോ വാഹനത്തിലെ യാന്ത്രിക തകരാറുമൂലമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.