കോട്ടയം നഗരത്തിൽ ഇന്നലെ നടന്നത് അഞ്ച് വാഹനാപകടങ്ങൾ; തീവ്രത കുറഞ്ഞതെങ്കിലും അശ്രദ്ധയാണ് അപകടകാരണങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ ഇന്നലെ നടന്നത് അഞ്ച് വാഹനാപകടങ്ങൾ. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ഡി ഫ്രൂട്സ് എന്ന കടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി.
യാത്രക്കാരും കടയിലുണ്ടായിരുന്ന ആളുകളും രക്ഷപ്പെട്ടു. രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. സ്റ്റാന്‍ഡ് ഭാഗത്ത് നിന്ന് ടി.ബി റോഡിലേക്ക് എത്തിയ കാര്‍ നിയന്ത്രണംവിട്ട് കടക്കുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനം പാഞ്ഞ് വരുന്നതുകണ്ട് വഴിയാത്രക്കാരും കടയിലുണ്ടായിരുന്ന ആളുകളും ഓടിമാറിതയതിനാല് വന്‍ അപകടം ഒഴിവായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ വണ്‍വേ ആയതിനാല്‍ എതിര്വശത്ത്നിന്ന് മറ്റ് വാഹനങ്ങള്‍ വരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. കടക്ക് സാരമായ കേടുപാടുകളുണ്ടായി. 10 മിനിറ്റോളം ഈ റോഡില്‍ ഗതാഗതം നിലച്ചു.
നാട്ടകത്ത് കാറും ലോറിയും കൂട്ടിയിടിച്ചു .കാര്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. മറിയപ്പള്ളിക്കും നാട്ടകം ജങ്ഷനും ഇടയിലാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ കാര്‍, എതിര്‍ദിശയില്‍ പോയ തടിലോറിയില്‍ ഇടിക്കുകയായിരുന്നു. ഏറെനേരം എം.സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഷാള്‍ പിന്‍ചക്രത്തില്‍ കുരുങ്ങി വീട്ടമ്മക്ക് പരിക്ക്.ഷാള്‍ പിന്‍ചക്രത്തില്‍ കുരുങ്ങി റോഡില്‍വീണ് മകനൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മക്ക് പരിക്ക്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.സി റോഡില്‍ സംക്രാന്തി നീലിമംഗലം പാലത്തിന് സമീപമായിരുന്നു അപകടം. തിരക്കേറിയ റോഡില്‍ പിന്നാലെ എത്തിയ വാഹനങ്ങള്‍ അപകടം കണ്ട് ഉടന്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബൈക്കിന്റെ പിന് ചക്രങ്ങളില്‍ ഷാള്‍ കുരുങ്ങിയതോടെ ബൈക്ക് നടുറോഡില്‍ മറിയുകയായിരുന്നു.
കോട്ടയം ശാസ്ത്രിറോഡിൽ കാൽനട യാത്രക്കാരിയെ കാർ ഇടിച്ചു വീഴ്ത്തി.വൈകുന്നേരം 5.25 ഓടേയാണ് സംഭവം. പാറമ്പുഴ മംഗലത്ത് പ്രീത പി നായർക്കാണ് [28] പരുക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച കാർ നിർത്താതെ പോയി. മറ്റൊരു കറിലെ യാത്രക്കാരാണ് പ്രീതയെ ആശുപത്രിയിൽ എത്തിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം
ശാസ്ത്രിറോഡിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ സ്കൂട്ടർ യാത്രികന് പരുക്ക്.വടവാതൂർ ചമ്പപ്പള്ളി രാജു വർഗീസിനാണ് {56} പരിക്കേറ്റത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും തോൾഭാഗത്തും പരിക്കേറ്റു. സ്കൂട്ടറിൽ മറ്റൊരു വാഹനം തട്ടിയാണ് അപകടമുണ്ടായത്. വാഹനം തിരിച്ചറിഞ്ഞിട്ടില്ല.