ആം ആദ്മി പാർട്ടി കോട്ടയം മണ്ഡലം കൺവൻഷനും അംഗത്വ വിതരണവും നടന്നു
സ്വന്തം ലേഖകൻ
കോട്ടയം: ആം ആദ്മി പാർട്ടി കോട്ടയം നിയോജകമണ്ഡലം കൺവെൻഷനും അംഗത്വ വിതരണവും നടന്നു. കോട്ടയം ഐ എം എ ഹാളിൽ നടന്ന യോഗം പാർട്ടി സംസ്ഥാന കൺവീനർ പി.സി സിറിയക് ഐ എ എസ് ഉദ്ഘാടനം ചെയ്തു.
മാറിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ ആം ആദ്മി പാർട്ടി കേരളത്തിൽ അതിവേഗം ശക്തിയാർജ്ജിക്കുന്നതായി പി സി സിറിയക് പ്രസ്താവിച്ചു. കോട്ടയം നിയോജക മണ്ഡലം കൺവീനർ അഡ്വക്കറ്റ് സന്തോഷ് കണ്ടംചിറ അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര നിരീക്ഷകൻ അജയ്രാജ് മുഖ്യപ്രഭാഷണം നടത്തി. ജോസ് കീച്ചേരി, ബിനോയി പുല്ലത്തിൽ, സിബി ജോസഫ്, ബാബു കുരുവിള, പ്രിൻസ് ജോർജ്ജ്, ജോയി തോമസ് ആനിത്തോട്ടം, ജോർജ്ജ് ജോസഫ് പകലോമറ്റം എന്നിവർ സംസാരിച്ചു.
Third Eye News Live
0