അമ്മ പിരിച്ചു വിടാനുള്ള മോഹൻലാലിന്റെ തീരുമാനം ഉണ്ടായത്… ലഫ്റ്റനന്റ് കേണല്‍ പദവി തെറിക്കുമെന്ന സാഹചര്യത്തില്‍
മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം വിചാരിച്ചാല്‍ മാത്രമേ ഇത് കൂട്ടിയാല്‍ കൂടുകയുള്ളൂ. ഇനിയാരുണ്ട്? മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ ഇനിയാര്‍ക്കും നയിക്കാന്‍ ഒക്കില്ല. ഉറപ്പിച്ചുപറയുകയാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.’എന്റെ മനസില്‍ ഹൃദയവേദനയുണ്ടായ ദിവസമാണിന്ന്. മോഹന്‍ലാലുമായി സംസാരിച്ചു. ഒഴിഞ്ഞുമാറി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാവട്ടെ ചേട്ടായെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു മഹാനടനെ ഇതിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. മോശമാണ്. മുഖ്യമന്ത്രി രണ്ടുമൂന്നുദിവസം മുമ്ബ് സൂചിപ്പിച്ചതും അതുതന്നെയാണ്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവര്‍ പറയുന്ന ആര് പ്രസിഡന്റായി വന്നാലും ഇതിനെ നിലനിര്‍ത്താന്‍ പറ്റില്ല. ഇന്നസെന്റിന്റെ ഇടവും വലവും മമ്മൂട്ടിയും മോഹന്‍ലാലും നില്‍ക്കുമായിരുന്നു. ഇനി പുതിയ ജനറേഷന്‍ വരട്ടേയെന്ന് പറയുമ്ബോള്‍, ആരാണ് വരുന്നതെന്ന് നിങ്ങള്‍ കാണുക. ഇനി അതെങ്ങനെ എന്ന കാര്യം ദൈവം തമ്ബുരാന് മാത്രമേ അറിയാന്‍ പറ്റുകയുള്ളൂ’, ഗണേഷ് കുമാര്‍ പറഞ്ഞു. ഇത് പൃഥ്വിരാജിനുള്ള ഗണേശിന്റെ മറുപടിയാണ്. മോഹൻലാല്‍ അമ്മയുടെ നേതൃത്വത്തിലുണ്ടായിരുന്നെങ്കില്‍ നാളെ വേണ്ടപ്പെട്ടവർക്കെതിരെ ഉണ്ടാകാൻ സാധ്യതയുള്ള ആരോപണങ്ങള്‍ മോഹൻലാല്‍ ഇല്ലാതാക്കിയേനെ.പലർക്കും ഉണ്ടായിരുന്ന ഒരു തണലാണ്മോഹൻലാലിന്റെ വീഴ്ചയോടെ ഇല്ലാതായത്. എന്നാല്‍ ഇതിനെ ഒരു വീഴ്ചയായി മോഹൻലാല്‍ കരുതുന്നില്ല. രക്ഷപ്പെട്ടു എന്നു മാത്രം അദ്ദേഹം കരുതുന്നു.