വാടക ഗർഭധാരണത്തിനായി അടുത്ത ബന്ധുക്കളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ ; അനധികൃത ഗർഭധാരണത്തിന് പൂട്ടിട്ട് ലോക്സഭ ബിൽ പാസാക്കി
സ്വന്തം ലേഖിക
ന്യൂഡൽഹി: ഇനി വാടക ഗർഭധാരണത്തിനായി അടുത്ത് ബന്ധുക്കളെ മാത്രമേ പാടുള്ളൂ. വാടക ഗർഭധാരണത്തിന് പൂട്ടിട്ട് ലോക്സഭ ബിൽ പാസാക്കി. ഇതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഇനി വാടക ഗർഭധാരണത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. വൻതുകകൾ കൈപ്പറ്റിയുള്ള വാടകഗർഭധാരണം പൂർണ്ണമായും നിരോധിക്കുന്ന സറോഗസി റെഗുലേഷൻ ബിൽ 2016 ആണ് ാേലക്സഭ പാസാക്കിയിരിക്കുന്നത്. ബില്ലിലെ പുതിയ വ്യവസ്ഥകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വാടക ഗർഭധാരണത്തിന് നിയന്ത്രണങ്ങളോ നിയമങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ കടുത്ത ചൂഷണമമുള്ള ബിസിനസ്സ് മേഖലയായി ഇത് മാറിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നടക്കം വാടക ഗർഭപാത്രം തേടി ആളുകൾ ഇന്ത്യയിലെത്തി തുടങ്ങി. പ്രസവശേഷം കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ശാരീരിക വൈകല്യങ്ങളോ ഉണ്ടെങ്കിൽ അവരെ ഉപേക്ഷിച്ചു പോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ലോക്സഭ ബിൽ പാസാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബില്ലിലെ സുപ്രധാന വ്യവസ്ഥകൾ
1. ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് പരോപകാര പ്രവൃത്തി. അത് വാണിജ്യമാക്കുന്നതിന് സമ്പൂർണ്ണ വിലക്ക്.
2. വാടക ഗർഭധാരണത്തിനായി അടുത്ത ബന്ധുവിനെ മാത്രമെ ആശ്രയിക്കാൻ പാടുള്ളു. ഇത് ചൂഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
3.വാടകഗർഭം ധരിക്കുന്ന സ്ത്രീക്കും സ്വീകരിക്കുന്ന ദമ്ബതികൾക്കും യോഗ്യത സർട്ടിഫിക്കറ്റ് നിർബന്ധം.
4. ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമെ വാടക ഗർഭധാരണത്തിന് അനുമതിയുള്ളു. വിദേശികൾ, വിദേശത്ത് താമസിക്കുന്നവർ, വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ എന്നിവർ വാടകഗർഭപാത്രം തേടി ഇന്ത്യയിലെത്തുന്നതിന് വിലക്ക്.
5. സ്വവർഗ്ഗ ദമ്പതികൾ, ഏകരക്ഷിതാക്കൾ, ലിവ് ഇൻ ദമ്പതികൾ തുടങ്ങിയവർക്ക് വാടകഗർഭധാരണത്തിന് അനുമതിയില്ല.
6. കുട്ടികൾ ഉള്ള ദമ്പതികൾക്ക് വാടകഗർഭധാരണത്തിന് വിലക്ക്.
7. ദേശീയസംസ്ഥാന തലത്തിൽ സറോഗസി ബോർഡ് രൂപീകരണം.