കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ ; ഭാര്യയും കാമുകനായ റിസോർട്ട് മാനേജരും ഒളിവിൽ

കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ ; ഭാര്യയും കാമുകനായ റിസോർട്ട് മാനേജരും ഒളിവിൽ

Spread the love

 

ഇടുക്കി : രാജാക്കാട് നിന്നും ഒരാഴ്ച മുൻപ് കാണാതായ യുവാവിെന്റ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിലാണ് യസാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുത്തടിക്ക് സമീപം മഷ്‌റൂം ഹട്ട് എന്ന റിസോർട്ടിെന്റ ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്.

റിജോഷിനെ ഭാര്യയും റിസോർട്ടിെന്റ മാനേജരായ കാമുകനും ചേർന്ന് കൊലപ്പെടുത്തിയതിനും ശേഷം മൃതദേഹം മറവ് ചെയ്തതായാണ് സൂചന. റിജോഷിെന്റ ഭാര്യ ലിജി (29), റിസോർട്ടിെന്റ മാനേജരായ തൃശൂർ സ്വദേശി വസിം (31) എന്നിവരെ കാണാനില്ല. കൊലപാതകത്തിന് ശേഷം ഇവർ സംസ്ഥാനം വിട്ടതായാണ് സൂചന. റിജോഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags :