video
play-sharp-fill

പാലക്കാട്ട് ഉൾവനത്തിൽ തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടൽ; മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

പാലക്കാട്ട് ഉൾവനത്തിൽ തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടൽ; മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Spread the love

 

സ്വന്തം ലേഖകൻ

പാലക്കാട്: മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി എന്ന പ്രദേശത്താണ് സംഭവം. തണ്ടർബോൾട്ട് സംഘത്തിന് നേരെ ആദ്യം മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മേഖലയിൽ പട്രോളിംഗ് നടത്തിവരുന്ന സംഘത്തിന് നേരെയാണ് മാവോയിസ്റ്റ് വെടിയുതിർത്തത്. അസി.കമാൻഡന്റ് സോളമന്റെ നേതൃത്വത്തിലായിരുന്നു തണ്ടർബോൾട്ട് പട്രോളിംഗ് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ കാട്ടിനുള്ളിൽ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags :