വശീകരണ യന്ത്രം വിൽക്കുന്ന ജോളിയുടെ സ്വന്തം ജോത്സ്യൻ: കൊലക്കേസ് പുറത്തായതോടെ ജോളിയെ അറിയില്ലെന്ന് കൈമലർത്തുന്നു; മലയാള മനോരമയിൽ പരസ്യം നൽകി വശീകരണ യന്ത്രം അടക്കം വിൽക്കുന്ന ജ്യോത്സ്യൻ കുടുങ്ങിയത് ജോളിയുടെ സൈനെഡിൽ; കേസിൽ നിന്നും തലയൂരാനായതോടെ പതിയെ തലപൊക്കി വിവാദ ജ്യോത്സ്യൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: സൈനൈഡ് പരമ്പര കൊലപാതകി ജോളിയ്ക്ക് കരുത്ത് നൽകിയ കട്ടപ്പനയിലെ ജ്യോത്സ്യൻ വിവാദത്തിൽ നിന്നും പതിയെ തലയൂരുന്നു. ഇയാളെ കേസുമായി നേരിട്ട് ബന്ധപ്പെടുത്താൻ സാധിക്കുന്ന തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസിൽ നിന്നും ഇയാൾ പതിയെ പുറത്തിറങ്ങുന്നത്. ജോളിയിൽ നിന്നും തന്നിലേയ്ക്ക് അന്വേഷണം എത്തുന്നതായി തിരിച്ചറിഞ്ഞതോടെ നാട് വിട്ട ജ്യോത്സ്യൻ പതിയെ തലപൊക്കിയത് അടുത്ത ദിവസങ്ങളിൽ കേസിൽ നിന്നും ഊരുമെന്ന് ഉറപ്പായതോടെയാണ്.
പ്രതി ജോളിയുടെ ജ്യോത്സ്യനെന്ന പേരിലാണ് കട്ടപ്പനയിലെ ജ്യോത്സൻ കൃഷ്ണകുമാർ അടുത്തിടെ പ്രശസ്തനായത്. എന്നാൽ, ഇതിനു മുൻപ് തന്നെ ജ്യോത്സ്യൻ കൃഷ്ണകുമാർ പ്രശസ്തനായിരുന്നു. വശീകരണ യന്ത്രം വിൽപ്പനയാണ് ജ്യോത്സ്യൻ കൃഷ്ണകുമാറിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്ന്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളിൽ ലക്ഷങ്ങളുടെ പരസ്യം നൽകി, വശീകരണ യന്ത്രം വിൽപ്പനയിലൂടെ കോടികളാണ് ഇയാൾ ചാക്കിലാക്കിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പയിലെ ജ്യോത്സ്യനായ കൃഷ്ണകുമാറിനെ കുറിച്ച് നാട്ടിൽ തന്നെയുണ്ട് ദുരൂഹതകൾ നിറഞ്ഞ കഥകൾ ഏറെ. കോടികൾ വിലയുള്ള ആഡംബര കാറുകളിൽ, ജ്യോത്സ്യന്റെ വീട് തേടി ഇരുവശവും മറച്ച് കാറുകളിൽ എത്തിയിരുന്ന വമ്പൻമാർ ആരൊക്കെ എന്നത് സംബന്ധിച്ചു നാട്ടിൽ പ്രചരിക്കുന്ന കഥകൾ ഏറെയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള സിനിമാ താരങ്ങളും, രാഷ്ട്രീയക്കാരും രഹസ്യമായും പരസ്യമായും ചാക്ക് കണക്കിന് പണവുമായി ഈ ജ്യോത്സ്യന്റെ കവടിയ്ക്കു മുന്നിൽ ഇരുന്നിട്ടുണ്ട്.
തമിഴ് സിനിമാ നടിമാർ പോലും ഈ ജ്യോതസ്യന്റെ ശിഷ്യരാണ്. പുകഴത്തുന്ന ആർക്കും എന്തും ചെയ്തു നൽകും. ഇതിനൊപ്പം സൗന്ദര്യസംരക്ഷണത്തിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. കൂടത്തായിയിലെ കൊലപാതകവുമായി ജ്യോത്സ്യനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഇതോടെയാണ് കൃഷ്ണകുമാർ വീണ്ടും വീട്ടിലേയ്ക്ക് മടങ്ങിയെത്തിരിക്കുന്നത്.
മരണസമയത്ത് ജോളിയുടെ ആദ്യ ഭർത്താവായ റോയിയുടെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്ന് തകിടും പൊടിയും കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തകിടിലൂടെ വിഷം അകത്തു ചെല്ലാൻ സാധ്യതയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ജോളിയുടെ നാടായ കട്ടപ്പനയിലുള്ള ഒരു ജ്യോത്സനാണ് റോയിക്ക് ഈ തകിട് നൽകിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്റെ പേര് പുറത്തു വന്നത്. ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലിക്ക് ജ്യോത്സ്യൻ നൽകിയ പൊടി കൊടുത്തതായി ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതും ജ്യോത്സ്യനെ സംശയ നിഴലിലാക്കി. ഇതിനിടെ ഇയാൾ ഒളിവിൽ പോയി. ഇത് വാർത്തയായതോടെയാണ്
റിട്ട വില്ലജ് ജീവനക്കാരന്റെ മകനാണ് കൃഷ്ണകുമാർ. കട്ടപ്പന ടൗണിലെ പുളിമല റോഡിലാണ് ജ്യോത്സ്യന്റെ താമസം. ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമാണ് ഇയാളുടേത്. നന്നായി വാക് ചാതുര്യമുള്ള ഇയാൾ ആരേയും വീഴ്ത്തും. ആളുകളെ കൈയിലെടുക്കാനും മിടുക്കനാണ്. ഫോണെടുക്കാൻ അസിസ്റ്റന്റ് പോലും ഇയാൾക്കുണ്ട്. പരിഹാര ക്രിയ ചെയ്യുകയും ആളുകളെ കാണുകയും ചെയ്യും. ഇടത്തരം ചുറ്റുപാടിൽ നിന്നാണ് ഇയാൾ വളർന്ന് വരുന്നത്. കൃഷ്ണകുമാർ ജ്യോതിഷത്തിലേക്ക് കടന്നതോടെ സാമ്പത്തികത്തിൽ വലിയ മാറ്റമുണ്ടായി. പുതിയ ഇരുനില വീടും വയ്ക്കുന്നു. അടിമുടി മാറ്റമാണ് ജ്യോത്സ്യന് സംഭവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷ്ണ കൃപാ കൃഷ്ണകുമാർ എന്നാണ് ഇപ്പോള്ള് അറിയപ്പെടുന്നത്.
വീടുകളിൽ പോയി നിന്ന് പരിഹാര ക്രിയ ചെയ്യുന്ന ജ്യോത്സ്യനാണ് കൃഷ്ണകുമാർ. വൻ തുകയ്ക്ക് പത്രങ്ങളിൽ പരസ്യം നൽകിയാണ് ജ്യോതിഷാലയം വളർത്തുന്നത്. രണ്ട് ലക്ഷം രൂപവരെ ഇയാൾ ഒരു മാസം പത്രങ്ങളിൽ പരസ്യം കൊടുക്കാറുണ്ട്. കട്ടപ്പനയിൽ സുഹൃത്തായിരുന്ന ബാർബോർഷോപ്പുകാരന് വേണ്ടി പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ബാർബർഷോപ്പിന്റെ ബോർഡിൽ പ്രത്യക്ഷപ്പെട്ടത് ഈ കൃഷ്ണകുമാറിന്റെ പടമായിരുന്നു. സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. സ്‌ക്രീൻ ചെയ്ത് മാത്രമേ ഫോണും എടുക്കാറുള്ളൂ. മദ്യപാന ശീലവും ഈ ജ്യോത്സ്യന് മുമ്ബുണ്ടായിരുന്നു. എന്നാൽ ജ്യോതിഷത്തിൽ വളർച്ചയുണ്ടായതോടെ ബാറുകളിൽ പോയുള്ള മദ്യപാനം ഒഴിവാക്കിയെന്നാണ് കട്ടപ്പനക്കാർ പറയുന്നത്.
കൊല്ലപ്പെട്ട റോയിയുടെ പക്കൽനിന്നു ഈ ജ്യോത്സ്യന്റെ വിലാസം കണ്ടെത്തിയിരുന്നു. മരണസമയത്ത് റോയിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഏലസ്സ് പൂജിച്ചുനൽകിയത് ഈ ജ്യോത്സ്യനാണെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇയാളെ കാണാതായത്. ബുധനാഴ്ച രാവിലെവരെ വീട്ടിലുണ്ടായിരുന്നു. പിന്നീടു കാണാതാകുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആകുകയുമായിരുന്നു. ഇയാൾ എവിടെപ്പോയെന്ന് അറിയില്ലെന്നാണു വീട്ടുകാരും പറയുന്നത്. വശീകരണ യന്ത്രം ഉൾപ്പെടെ നിർമ്മിച്ചുനൽകുമെന്നു പറഞ്ഞ് ഇയാൾ വർഷങ്ങളായി പരസ്യംനൽകിയിരുന്നു. സൗജന്യ ജ്യോതിഷ പ്രവചനം നടത്തി പണമീടാക്കി യന്ത്രങ്ങൾ പൂജിച്ചുനൽകുകയാണ് ഇയാൾ ചെയ്തിരുന്നത്.
റോയിയുടെ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് ഈ വസതുക്കൾ ശേഖരിച്ചുവെങ്കിലും പിന്നീട് ജോളി സ്റ്റേഷനിൽ നൽകിയ അപേക്ഷ അനുസരിച്ച് വിട്ടു നൽകുകയായിരുന്നു. റോയിയുടെ കൈവശം കണ്ടെത്തിയ പൊടി ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിക്കു നൽകിയ വെള്ളത്തിലും കലർത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. അതേസമയം പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നൽകിയതെന്ന് കൂടത്തായ് കൊലപാതക കേസിൽ അറസ്റ്റിലായ പ്രജികുമാർ പ്രതികരിച്ചു.
ജോളിയെ അറിയില്ലെന്ന വെളിപ്പെടുത്തലും കേസിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയുള്ള തന്ത്രമാണെന്നാണ് വിലയിരുത്തൽ. തന്റെ പക്കൽ വരുന്നവർക്ക് ഏലസും ഭസ്മവും നൽകാറുണ്ട്. തകിടും പൂജിച്ച് നൽകും. തകിടിനുള്ളിൽ ഭസ്മം ആണ്. എന്നാൽ ഭസ്മം കലക്കിക്കുടിക്കണമെന്ന് പറയാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കിൽ തൊടുകയോ ആണ് ചെയ്യുന്നത്. അത് കഴിക്കാൻ പറയാറില്ല. തന്റെ അടുക്കൽ എത്തുന്നവരുടെ രജിസ്റ്റർ രണ്ടു വർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ല. ഒരു കേസിന്റെ കാര്യമാണെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് ഒരിക്കൽ വിളിച്ചതല്ലാതെ പിന്നീട് ഇതുവരെ ആരും വിളിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
കുടത്തായി കൊലപാതക പരമ്ബരയിൽ അറസ്റ്റിലായ പ്രതി ജോളിയെ പരിചയമില്ലെന്ന് ജ്യോത്സൻ കൃഷ്ണകുമാർ. ജോളിയുടെ ആദ്യ ഭർത്താവ് റോയി തന്റെ അടുക്കൽ വന്നതായി അറിയില്ലെന്നും ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോത്സൻ പറഞ്ഞു. എന്നാൽ ജ്യോത്സ്യനെ കുറിച്ച് നിരവധി ദുരൂഹതകൾ നാട്ടിലുണ്ട്. തമിഴ് സിനിമാ നടിമാർ പോലും ഈ ജ്യോതസ്യന്റെ ശിഷ്യരാണ്. പുകഴത്തുന്ന ആർക്കും എന്തും ചെയ്തു നൽകും. ഇതിനൊപ്പം സൗന്ദര്യസംരക്ഷണത്തിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. കൂടത്തായിയിലെ കൊലപാതകവുമായി ജ്യോത്സ്യനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും പൊലീസിന് കിട്ടിയില്ല. ഇത് തിരിച്ചറിഞ്ഞാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയതെന്നാണ് സൂചന.
ജോളിയെ അറിയില്ലെന്ന വെളിപ്പെടുത്തലും കേസിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയുള്ള തന്ത്രമാണെന്നാണ് വിലയിരുത്തൽ. തന്റെ പക്കൽ വരുന്നവർക്ക് ഏലസും ഭസ്മവും നൽകാറുണ്ട്. തകിടും പൂജിച്ച് നൽകും. തകിടിനുള്ളിൽ ഭസ്മം ആണ്. എന്നാൽ ഭസ്മം കലക്കിക്കുടിക്കണമെന്ന് പറയാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കിൽ തൊടുകയോ ആണ് ചെയ്യുന്നത്. അത് കഴിക്കാൻ പറയാറില്ല. തന്റെ അടുക്കൽ എത്തുന്നവരുടെ രജിസ്റ്റർ രണ്ടു വർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ല. ഒരു കേസിന്റെ കാര്യമാണെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് ഒരിക്കൽ വിളിച്ചതല്ലാതെ പിന്നീട് ഇതുവരെ ആരും വിളിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
മരണസമയത്ത് ജോളിയുടെ ആദ്യ ഭർത്താവായ റോയിയുടെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്ന് തകിടും പൊടിയും കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തകിടിലൂടെ വിഷം അകത്തു ചെല്ലാൻ സാധ്യതയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ജോളിയുടെ നാടായ കട്ടപ്പനയിലുള്ള ഒരു ജ്യോത്സനാണ് റോയിക്ക് ഈ തകിട് നൽകിയത്. ജ്യോത്സനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും ഇതുവരെ ഹാജരായില്ല. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്റെ പേര് പുറത്തു വന്നത്. ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലിക്ക് ജ്യോത്സ്യൻ നൽകിയ പൊടി കൊടുത്തതായി ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതും ജ്യോത്സ്യനെ സംശയ നിഴലിലാക്കി. ഇതിനിടെ ഇയാൾ ഒളിവിൽ പോയി. ഇത് വാർത്തയായതോടെയാണ്
റിട്ട വില്ലജ് ജീവനക്കാരന്റെ മകനാണ് കൃഷ്ണകുമാർ. കട്ടപ്പന ടൗണിലെ പുളിമല റോഡിലാണ് ജ്യോത്സ്യന്റെ താമസം. ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമാണ് ഇയാളുടേത്. നന്നായി വാക് ചാതുര്യമുള്ള ഇയാൾ ആരേയും വീഴ്ത്തും. ആളുകളെ കൈയിലെടുക്കാനും മിടുക്കനാണ്. ഫെയ്സൽ ചെയ്ത് നടക്കുന്ന സുന്ദരനാണ് ഈ കൃഷ്ണകുമാർ. ഫോണെടുക്കാൻ അസിസ്റ്റന്റ് പോലും ഇയാൾക്കുണ്ട്. പരിഹാര ക്രിയ ചെയ്യുകയും ആളുകളെ കാണുകയും ചെയ്യും. ഇടത്തരം ചുറ്റുപാടിൽ നിന്നാണ് ഇയാൾ വളർന്ന് വരുന്നത്. കൃഷ്ണകുമാർ ജ്യോതിഷത്തിലേക്ക് കടന്നതോടെ സാമ്ബത്തികത്തിൽ വലിയ മാറ്റമുണ്ടായി. പുതിയ ഇരുനില വീടും വയ്ക്കുന്നു. അടിമുടി മാറ്റമാണ് ജ്യോത്സ്യന് സംഭവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷ്ണ കൃപാ കൃഷ്ണകുമാർ എന്നാണ് ഇപ്പോള്ള് അറിയപ്പെടുന്നത്.
വീടുകളിൽ പോയി നിന്ന് പരിഹാര ക്രിയ ചെയ്യുന്ന ജ്യോത്സ്യനാണ് കൃഷ്ണകുമാർ. വൻ തുകയ്ക്ക് പത്രങ്ങളിൽ പരസ്യം നൽകിയാണ് ജ്യോതിഷാലയം വളർത്തുന്നത്. രണ്ട് ലക്ഷം രൂപവരെ ഇയാൾ ഒരു മാസം പത്രങ്ങളിൽ പരസ്യം കൊടുക്കാറുണ്ട്. കട്ടപ്പനയിൽ സുഹൃത്തായിരുന്ന ബാർബോർഷോപ്പുകാരന് വേണ്ടി പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ബാർബർഷോപ്പിന്റെ ബോർഡിൽ പ്രത്യക്ഷപ്പെട്ടത് ഈ കൃഷ്ണകുമാറിന്റെ പടമായിരുന്നു. സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. സ്‌ക്രീൻ ചെയ്ത് മാത്രമേ ഫോണും എടുക്കാറുള്ളൂ.
കൊല്ലപ്പെട്ട റോയിയുടെ പക്കൽനിന്നു ഈ ജ്യോത്സ്യന്റെ വിലാസം കണ്ടെത്തിയിരുന്നു. മരണസമയത്ത് റോയിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഏലസ്സ് പൂജിച്ചുനൽകിയത് ഈ ജ്യോത്സ്യനാണെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇയാളെ കാണാതായത്. ബുധനാഴ്ച രാവിലെവരെ വീട്ടിലുണ്ടായിരുന്നു. പിന്നീടു കാണാതാകുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആകുകയുമായിരുന്നു. ഇയാൾ എവിടെപ്പോയെന്ന് അറിയില്ലെന്നാണു വീട്ടുകാരും പറയുന്നത്. വശീകരണ യന്ത്രം ഉൾപ്പെടെ നിർമ്മിച്ചുനൽകുമെന്നു പറഞ്ഞ് ഇയാൾ വർഷങ്ങളായി പരസ്യംനൽകിയിരുന്നു. സൗജന്യ ജ്യോതിഷ പ്രവചനം നടത്തി പണമീടാക്കി യന്ത്രങ്ങൾ പൂജിച്ചുനൽകുകയാണ് ഇയാൾ ചെയ്തിരുന്നത്.
റോയിയുടെ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് ഈ വസതുക്കൾ ശേഖരിച്ചുവെങ്കിലും പിന്നീട് ജോളി സ്റ്റേഷനിൽ നൽകിയ അപേക്ഷ അനുസരിച്ച് വിട്ടു നൽകുകയായിരുന്നു. റോയിയുടെ കൈവശം കണ്ടെത്തിയ പൊടി ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിക്കു നൽകിയ വെള്ളത്തിലും കലർത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.