തേർഡ് ഐ ബ്യൂറോ
കൊച്ചി: വൈദ്യുതി വിതരണത്തിന് ചിലവാകുന്ന വൻ തുക സാധാരണക്കാരെ ഞെക്കിപ്പിഴിഞ്ഞ് ഊറ്റിയെടുക്കുകയും, കൃത്യമായ ഇടവേളകളിൽ പ്രതിസന്ധിയുടെ പേരുപറഞ്ഞ് പരമാവധി വൈദ്യുതി ഫീസ് വർധിപ്പിക്കുകയും ചെയ്യുന്ന കെ.എസ്.ഇ.ബി വമ്പൻമാർക്ക് മുന്നിൽ മുട്ടിലിഴയുന്നു.
പ്രതിദിനം പതിനായിരക്കണക്കിന് ആളുകൾ എത്തുകയും, ലക്ഷങ്ങൾ വിറ്റുവരവ് ഉണ്ടാകുകയും ചെയ്യുന്ന കൊച്ചി ഇടപ്പള്ളിയിലെ ലുലുമാളിന്റെ മുതലാളി എം.എ യൂസഫലിയ്ക്ക് പക്ഷേ, വൈദ്യുതി ബില്ലടയ്ക്കാൻ പണമില്ല..! 55 ലക്ഷം രൂപയുടെ വൈദ്യുതി ബിൽകുടിശികയാണ് ഇപ്പോൾ ലുലുമാൾ വൈദ്യുതി വകുപ്പിന് നൽകാനുള്ളത്. ഏതെങ്കിലും തർക്കത്തെയോ, ബിൽ തുക കൂട്ടിയതിലെ പിഴവുകൊണ്ടോ ആണോ ബില്ല് അടയ്ക്കാത്തതെന്നു സംശയിക്കേണ്ട്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും തണലുള്ളതിനാലും, ഇവർക്ക് വേണ്ടതെല്ലാം കൃത്യ സമയത്ത് നൽകുന്നതിനാലും ലുലൂമാളിന്റെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും കെ.എസ്.ഇ.ബി അധികൃതർ ഫ്യൂസ് ഊരില്ല.
ഏതെങ്കിലും സാധാരണക്കാരന്റെ വീട്ടിലെ വൈദ്യുതി ബില്ലാണ് ഇത്തരത്തിൽ കുടിശിക വരുത്തിയിരുന്നതെങ്കിൽ രാത്രിയ്ക്ക് രാത്രിയെത്തി ഫ്യൂസ് ഊരികയ്യിലെടുക്കുന്ന വകുപ്പാണ് ഇത്തരത്തിൽ അനധികൃതമായി വമ്പൻമാർക്ക് വേണ്ടി എല്ലാ ഒത്താശയും ചെയ്തു നൽകുന്നത്.
കളമശേരിയിലെ റിലയൻസ് റീട്ടെയിൽ ചെയിൻ ശ്യംഖലയാണ് പട്ടികയിലെ മറ്റൊരു വമ്പൻപേരുകാരൻ. 21.66 ലക്ഷം രൂപയാണ് അംബാനിക്കുടുംബത്തിലെ ഈ വമ്പന്റെ കുടിശിക. ഒരു കേസും നൽകാതെ, ഒരു പരാതിയും നൽകാതെയാണ് കെ.എസ്.ഇബി ഓഫിസ് അധികൃതരെയും സാധാരണക്കാരെയും വെല്ലുവിളിച്ച് റിലയൻസ് വമ്പന്റെ വിളയാട്ടം.