സിമന്റ് കവലയിൽ അലഞ്ഞു തിരിഞ്ഞ നടന്ന നാൽപ്പതുകാരൻ മരിച്ചു: മരിച്ചയാളെ തിരിച്ചറിയാനാവാതെ പൊലീസ്; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: നാട്ടകം സിമന്റ് കവലയിൽ രണ്ടാഴ്ചയിലേറെയായി അലഞ്ഞു തിരിഞ്ഞ് നടന്നിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു. നാട്ടകം സിമന്റ് കവല പ്രദേശത്തും, മണിപ്പുഴ മുതൽ നാട്ടകം വരെയുള്ള റോഡരികിൽ അലഞ്ഞു തിരിഞ്ഞിരുന്നയാളാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. എന്നാൽ, മരിച്ചയാളെ ഇനിയും തിരിച്ചറിയാൻ സാധിക്കാത്തിനാൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ശശിയെന്നും, രാജേന്ദ്രൻ എന്നും രണ്ടു പേരുകളാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. കടകളിൽ കയറി ഭക്ഷണം കഴിക്കുകയും, നാട്ടുകാർ നൽകുന്ന സാധനങ്ങൾ കഴിച്ചുമാണ് ഇയാൾ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ആംബുലൻസ് വിളിച്ചു വരുത്തിയ പൊലീസ് സംഘം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് അ്ഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
45 വയസെങ്കിലും പ്രായമുള്ള ഇയാളുടെ മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. കറുത്ത നിറത്തിൽ, താടിയും, കഷണ്ടിയുമുണ്ട്. മെല്ലിച്ച ശരീരമാണ്. ദേഹത്ത് പൂണുലുണ്ട്. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. മൂന്നു ദിവസം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ബന്ധുക്കൾ എത്തിയില്ലെങ്കിൽ അജ്ഞാത മൃതദേഹമായി കണക്കാക്കി സംസ്‌കരിക്കും.

Third Eye News Live
0