Spread the love

കൊച്ചി : വൈറ്റില മേല്‍പ്പാലത്തില്‍ അപകടം. ചരക്ക് ലോറി ഫ്ലൈ ഓവറിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് ലോറിയില്‍ ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്.

video
play-sharp-fill

അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹൈവേ അതോറിറ്റിയുടെ അനാസ്ഥയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രദേശവാസി മാധ്യമങ്ങളോട് വ്യക്തമാക്കി. റോഡില്‍ ലൈറ്റുകളോ, റിഫ്‌ലക്റ്ററുകളോ ഇല്ലെന്നും സര്‍വീസ് റോഡ് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദേഹം പറഞ്ഞു.

അപകടം നടന്ന ഈ സ്ഥലത്ത് അപകടങ്ങൾ പതിവാണെന്നും, പല പ്രാവശ്യം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാട്ടുകാർ പറയുന്നു. പക്ഷെ തുടർന് നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group