Spread the love

ഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകള്‍.

video
play-sharp-fill

ഞായറാഴ്ചയാണ് ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം സഹിതമുള്ള ‘മിസ്സിങ്’ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, ആരാണ് തലസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെച്ചൊല്ലി ബിജെപി നിരന്തരം വിമർശനം തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ ‘മിസ്സിങ്’ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലെയും കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് (LoP) അല്ല ‘ലീഡർ ഓഫ് പര്യടൻ ആൻഡ് പാർട്ടിയിങ്’ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

രാജ്യമോ രാജ്യത്തെ ജനങ്ങളോ പാർലമെന്റോ അല്ല അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. പകരം ടൂറിസത്തിനാണ് അദ്ദേഹം ആദ്യപരിഗണന നല്‍കുന്നത്.

കോണ്‍ഗ്രസ് പാർട്ടിക്ക് എപ്പോഴാണോ പിന്തുണ ആവശ്യമുള്ളത്, ആ സമയത്ത് അദ്ദേഹം ഓടിപ്പോകും. പാർലമെന്റ് സമ്മേളന കാലയളവിലും അദ്ദേഹം ഒളിച്ചോടും. രാഹുല്‍ ഗാന്ധി സ്ഥിരമായി ഒരു അവധിക്കാല മൂഡിലാണെന്നും ഷെഹ്സാദ് പൂനാവാല പറഞ്ഞു.