
ബംഗളുരു: ഭർത്താവ് ജോലിക്കാരിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കർണാടക ഹൈക്കോടതി.
കേസിന്റെ തുടർനടപടികള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. ജയന്തി ജി. എന്ന പരാതിക്കാരിയാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
‘ആര്യ ഗോള്‍ഡ് കമ്പനി’യുടെ ഉടമയാണ് പരാതിക്കാരി. ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയെ പരാതിക്കാരിയുടെ ഭർത്താവ് ബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ജയന്ത് മൊബൈലില്‍ പകർത്തി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ യുവതി പരാതി നല്‍കിയത്.
കമ്പനിക്ക് നഷ്ടം വരുത്തിയതിനാലാണ് യുവതിയെ പീഡിപ്പിച്ചതെന്നായിരുന്നു ജയന്തിയുടെ വാദം. കേസില്‍ ജയന്തിക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭർത്താവിനും ബന്ധുക്കള്‍ക്കും അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ മൊഴി പരിശോധിച്ചതിന് ശേഷമാണ് കോടതിവിധി. പീഡനം, ഭീഷണി, ബ്ലാക്ക്മെയില്‍, സ്വകാര്യ ദൃശ്യങ്ങളുടെ പ്രചരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഗുരുതര സ്വഭാവമുള്ള കേസാണെന്നും, തെളിവുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ വിചാരണയില്‍ മാത്രമേ സത്യം കണ്ടെത്താനാകൂ എന്നും കോടതി പറഞ്ഞു. അതിനാല്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ കേസ് റദ്ദാക്കുന്നത് യോജ്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
ക്രിമിനല്‍ നടപടികള്‍ റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യങ്ങളില്‍ മാത്രമേ അനുവദിക്കാവൂ എന്ന സുപ്രീം കോടതിയുടെ നിർദേശങ്ങളെയും ഹൈക്കോടതി ഓർമിപ്പിച്ചു.







