Spread the love

കൊച്ചി: താരസംഘടന ‘അമ്മ’യുമായി ബന്ധപ്പെട്ട് നടിയും മുൻ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയുടെ തുറന്നുപറച്ചില്‍ പൊതുസമൂഹത്തില്‍ ചർച്ച യാവുന്നു.

video
play-sharp-fill

നടി ശ്വേതാമേനോൻ പ്രസിഡന്റായി തുടർന്നിരുന്നെങ്കില്‍ ‘അമ്മ’യ്ക്ക് അദാനി ഗ്രൂപ്പില്‍നിന്ന് 15 ലക്ഷം രൂപ സംഭാവനയായി ലഭിക്കുമായിരുന്നു എന്നാണ് ലക്ഷ്മിപ്രിയയുടെ തുറന്നുപറച്ചില്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തുടരാൻ അനുവദിക്കാതിരിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്ന് ആരോപിക്കവെയാണ് ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തല്‍.

അതുപോലെ നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് ശ്വേതാമേനോന്റെ കമ്മിറ്റിക്കെതിരായി പ്രവർത്തിച്ചതെന്നും അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ ആരോപിച്ചു. അദാനി ഗ്രൂപ്പില്‍നിന്ന് 15 ലക്ഷം രൂപ സംഭാവനയായി ‘അമ്മ’യ്ക്ക് ലഭിക്കുമായിരുന്നു. ഈ തു‌ക ജൂലൈ 14-ന് സംഘടനയുടെ അക്കൗണ്ടിലേക്ക് പണമെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ വന്നാല്‍ വർഷങ്ങളോളം ഇന്നസെന്റ് പ്രസിഡന്റ് ആയിരുന്നതുപോലെ ശ്വേതാമേനോനും സ്ഥാനത്ത് തുടരാൻ കഴിയുമായിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാൻ ചിലർ ചേർന്ന് ശ്വേതയ്ക്കെതിരെ പ്രവർത്തിച്ചതെന്നാണ് ലക്ഷ്മിപ്രിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘അമ്മ പിരിച്ചുവിട്ടതില്‍ എനിക്ക് ദുഃഖമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം ഞാൻ അതിനുമുമ്പേതന്നെ രാജിവെക്കാൻ തയ്യാറായിരുന്നു. അമ്മയിലെ അംഗത്വവും രാജിവെക്കാൻ തയ്യാറായിരുന്നു. കണക്ക് അവതരിപ്പിക്കാൻ 45 ദിവസം സമയം കൂടി ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത ഏഴുമണിക്കൂർ നിന്ന് അഭ്യർഥിച്ചല്ലോ? അത് കിട്ടുമായിരുന്നെങ്കില്‍, അടുത്ത മാസം 14-ാം തീയതി (ജൂലൈ 14)-ന് അമ്മയുടെ അക്കൗണ്ടിലേക്ക് അദാനി ഗ്രൂപ്പിന്റെ 15 ലക്ഷം രൂപ ചാരിറ്റിയായി ഞങ്ങള്‍ക്ക് ലഭിക്കുമായിരുന്നു’- ലക്ഷ്മിപ്രിയ വെളിപ്പെടുത്തി.