
മലപ്പുറം: തിരൂരില്‍ പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ചമ്രവട്ടം സ്വദേശി അജ്മല്‍(22) ആണ് പിടിയിലായത്.
ഒരുമാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് രാമനാട്ടുകരയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.
അജ്മല്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് തിരൂരില്‍ വെച്ചുതന്നെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, കാറില്‍ നിന്ന് ഇറങ്ങാൻ പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി പിടിച്ചുതള്ളി.
പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കാറില്‍ കടന്നുകളയുകയുമായിരുന്നു. പിന്നാലെ, പ്രതിയെ പിന്തുടർന്ന് രാമനാട്ടുകരയില്‍ വെച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.







