Spread the love

തൃശൂർ: ലഹരി വസ്തുക്കളുടെ വില്‍പന തടഞ്ഞതിന് അച്ഛനെ മകൻ ക്രൂരമായി മർദിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സൈമണിനെയാണ് മകൻ ജോബി മർദിച്ചത്.

video
play-sharp-fill

വിദ്യാർത്ഥികള്‍ക്കടക്കം ലഹരി വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. സംഭവത്തില്‍ മകനെതിരെ പൊലീസില്‍ പരാതി നല്‍കി.

വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവർക്ക് ലഹരി വിതരണം ചെയ്യുന്നത് ജോബിയുടെ പതിവായിരുന്നു. ഇതേ ചൊല്ലി ഇരുവർക്കിടയില്‍ മുൻപും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ ജോബി ലഹരി കച്ചവടം നടത്തുന്നതിനിടെ സൈമണ്‍ എതിർത്തു. പിന്നാലെയാണ് അച്ഛനെ മകൻ ക്രൂരമർദനത്തിന് ഇരയാക്കിയത്.

മുഖത്തും നെഞ്ചത്തും ചവിട്ടേറ്റ സൈമണ്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മകനെതിരെ സൈമണ്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സൈമണിനെ മകൻ മർദിക്കുന്നത് പതിവാണെന്നും പൊലീസ് പല തവണ ജോബിയെ താക്കീത് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം 600 പാക്കറ്റ് ഹാൻസുമായി പിടിയിലായത് ഉള്‍പ്പെടെ നിരവധി ലഹരി കേസുകളിലെ പ്രതിയാണ് ജോബി.