Spread the love

തിരുവനന്തപുരം : വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സർക്കാർ. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം. കോഴിക്കോട് ഡോ. എൽടി സരിതകുമാരിയെ ആണ് ഡിഎംഒയായി നിയമിച്ചത്. ഡോ. ആർ വിവേക് കുമാർ ആണ് കണ്ണൂർ ഡിഎംഒ. ഡോ. കെ ടി രേഖയെ കാസർഗോഡ് ഡിഎംഒ ആയും, ഡോ. വിനോദ് വി യെ മലപ്പുറം ഡിഎംഒ ആയും ഡോ. ഐപ്പ് ജോസഫിനെ ഇടുക്കി ഡിഎംഒ ആയും നിയമിച്ചു. പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഒഴിവുകൾ സർക്കാർ നികത്തിയത്.

video
play-sharp-fill