
ചെമ്പഴന്തി: ചെമ്പഴന്തിയില്‍ പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം.
ചെമ്പഴന്തി സ്വദേശിയായ ബിജുകുമാർ (50) ആണ് മരിച്ചത്. ചെമ്പഴന്തിയില്‍ പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബിജു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






