Spread the love

പാലക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് വടക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർ.

video
play-sharp-fill

പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർ സുനില്‍ ചുവട്ടുപാടം ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്. വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പറാണ് സുനില്‍. ‘ഈശ്വരാനുഗ്രഹത്താല്‍ ഉമ്മൻ ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ’ എന്നായിരുന്നു സുനില്‍ പ്രതിജ്ഞ ചെയ്തത്. എന്നാല്‍ കോടതിവിധിയെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തില്‍ ഇദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പറാണ് കോടതിയെ സമീപിച്ചത്. പിന്നാലെയാണ് കോടതി സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിവിധിയെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു സുനില്‍ ചുവട്ടുപാടം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ അമ്പിളി മോഹൻദാസ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group