
കൊച്ചി: ആഗോള ക്രൂഡ് വില കുത്തനെ താഴ്ന്നതിനാല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ പെട്ടെന്ന് കുറവുണ്ടാകില്ലെങ്കിലും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിനും വ്യോമയാന ഇന്ധനത്തിനും വില കുറയ്ക്കാനാണ് സാദ്ധ്യത. ജൂലായ് ഒന്നിന് പ്രഖ്യാപനമുണ്ടായേക്കും.
ഇന്നലെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 73 ഡോളറിലും താഴെയെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പശ്ചമേഷ്യ സമാധാന പാതയിലായതും ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം പുനരാരംഭിച്ചതുമാണ് എണ്ണ വിലയില്‍ ഇടിവുണ്ടാക്കിയത്. വരും ദിവസങ്ങളില്‍ ക്രൂഡ് വില 65 ഡോളര്‍ വരെ താഴുമെന്നാണ് പ്രവചനം.
ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് ഇടനാഴി ഇറാന്‍ അടച്ചതോടെയാണ് ഇന്ധന പ്രതിസന്ധി അതിരൂക്ഷമായത്.
പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഗള്‍ഫ് മേഖലയില്‍ നിന്ന് ഹോര്‍മുസിലൂടെയാണ് ഇന്ത്യയ്ക്ക് ആവശ്യമായ മൊത്തം ക്രൂഡില്‍ 40 ശതമാനവും എത്തിയിരുന്നത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതിനു ശേഷം ഗള്‍ഫ് ക്രൂഡിന്റെ വരവ് കുത്തനെ കുറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് പിന്നീട് മെച്ചപ്പെട്ടുവെങ്കിലും ഇറാഖ്, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സപ്പൈ പൂര്‍ണമായും നിലച്ചിരുന്നു.







