
വടകര: കോഴിക്കോട് വടകരയിൽ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.
ദേശിയ പാതയില്‍ മൂരാട് ഉണ്ടായ വാഹനാപകടത്തില്‍ കോട്ടക്കുന്ന് താനത്ത് മീത്തല്‍ പരേതനായ ബാലന്റെ മകള്‍ മോളി (56) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ റോഡ് മുറിച്ചു കടക്കാനായി കാത്തുനിന്ന സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മൂരാട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ മോളിയെ ഇടിച്ച ശേഷം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
കാര്‍ യാത്രികരായ കണ്ണൂര്‍ തെക്കേപാനൂര്‍ സ്വദേശികളായ ഷാഹില്‍(18), അസിം(18), ബിലാല്‍(17) എന്നിവരെ പരുക്കുകളോടെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം ഉണ്ടായ ഉടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി മോളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: സുധീഷ്.







