
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിയായ പിഎം ശ്രീയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍.ഷംസുദ്ദീന് നിവേദനം നല്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബാസിത് താനൂര്‍, സെക്രട്ടറിമാരായ രഞ്ജിത ജയരാജ്, ഷിബിന്‍ റഹ്മാന്, സെക്രട്ടറിയേറ്റ് അംഗം ഇജാസ് ഇഖാബാല്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
80,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പഠിക്കാന്‍ സീറ്റില്ലാത്ത മലബാര്‍ ജില്ലകളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍, സര്‍ക്കാര്‍ ആനുപാതിക സ്ഥിരം ബാച്ചുകള്‍ അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ രോഹിത് ആക്ട് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്ലെറ്റും പ്രവര്‍ത്തകര്‍ മന്ത്രിക്ക് കൈമാറി.







